ദബാംഗ് 3യുമായി സല്‍മാന്‍ ഖാനും പ്രഭുദേവയും! സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായി
സല്‍മാന്‍ ഖാന്റെ ദബാംഗ് എന്ന ചിത്രം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയ സിനിമയായിരുന്നു. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ചിത്രം 2010ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു. ആദ്യ ഭാഗത്തിനു പിന്നാലെ സിനിമയുടെ രണ്ടാം ഭാഗവും പിന്നീട് പുറത്തിറങ്ങിയിരുന്നു.
സിനിമയുടെ രണ്ടാം ഭാഗവും തിയ്യേറ്ററുകളില്‍ ഹിറ്റായി മാറി. ഇപ്പോഴിതാ ദബാംഗ് 3യുമായി വരികയാണ് ബോളിവുഡ് സൂപ്പര്‍താരം. പ്രഭുദേവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇത്തവണയും മാസ് ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

ചുല്‍ബുള്‍ പാണ്ഡെയായി സല്‍മാന്‍ ഖാന്‍ ഇത്തവണയും എത്തുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹ തന്നെ നായികാ വേഷത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം കന്നഡ സൂപ്പര്‍താരം സുദീപും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. സല്‍മാന്‍ ഖാനും അര്‍ബാസ് ഖാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വാണ്ടഡിനു ശേഷം പ്രഭുദേവയും സല്‍മാന്‍ ഖാനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ദബാംഗ് 3.


Click it and Unblock the Notifications