ആഷും കത്രീനയും ശത്രുക്കളല്ല,കാരണമറിയാമോ?
സിനിമയിലായാലായും ജീവിതത്തിലായാലും പെണ്‍കുട്ടികള്‍ക്ക് ചില കാര്യങ്ങളില്‍ അസൂയയുണ്ട്. സിനിമാ താരങ്ങള്‍ക്കിടയില്‍ പിണക്കങ്ങള്‍ക്കും അസൂയയ്ക്കുമൊക്കെ മറ്റ് പല കാരണങ്ങള്‍ ഉണ്ട്. അതെന്താണെന്നല്ലേ പ്രണയം തന്നെ. പ്രണയത്തിന്‍റെ പേരില്‍ തമ്മില്‍ കണ്ടാല്‍ പോലും മിണ്ടാത്ത രണ്ട് പേര്‍ അടുത്തിടെ അബുദാബിയില്‍ ഒന്നിച്ചു. ആരാണ് ആ താരങ്ങള്‍ എന്നല്ലേ ഐശ്വര്യ റായിയും കത്രീന കൈഫും
സല്‍മാന്റെ പേരിലായിരുന്നു ആഷും കത്രീനയും തമ്മില്‍ പിണങ്ങിയത്. സല്‍മാന്റെ കാമുകിയായിരുന്ന ആഷ് പ്രണയം തകര്‍ന്ന ശേഷം സല്‍മാന്റെ പുതിയ കാമുകിയായ കത്രീനയോടും അകലം കാണിച്ചു. എന്നാല്‍ ഈ അടുത്ത് ഇവര്‍ വീണ്ടും ഒന്നിച്ചു. കാരണമെന്താണെന്നോ രണ്ട് പേരും ഇപ്പോള്‍ സല്‍മാന്റെ മുന്‍ കാമുകിമാരല്ലേ, പിന്നെന്തിനാണ് വെറുതെ ഒരു ശത്രുത.

തന്റെ ഒരു ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി അബുദാബിയില്‍ എത്തിയതായിരുന്നു കത്രീന. ഈ സമയത്താണ് കാന്‍ ഫെസ്റ്റിവലിനുള്ള യാത്രയ്ക്കിടെ ആഷും അബുദാബിയില്‍ എത്തിയത്. ഇരുവരും ഒരു ചൈനീസ് ഹോട്ടലില്‍ ഒരുമിച്ചെത്തിയെന്നും പരസ്പരം ഹസ്തനാദനം നടത്തിയെന്നും ഭക്ഷണം കഴിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും പിണക്കം തീര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കൊപ്പം മറ്റൊരു സുഹൃത്ത് കൂടിയുണ്ടായിരുന്നത്രേ.


Click it and Unblock the Notifications











