ഷാരൂഖ് ഖാന് സല്‍മാന്‍ ഖാന്റെ 'കിക്ക്'

By Gokul

മുംബൈ: ചെന്നൈ എക്‌സ്പ്രസ് ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നായി ഇടം പിടിച്ചപ്പോള്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു, ഒരിക്കല്‍ താന്‍ ഷാരൂഖിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന്. അതത്ര എളുപ്പമല്ലെങ്കിലും ചെന്നൈ എക്‌സ്പ്രസിന്റെ ഒരു റെക്കോര്‍ഡ് സല്‍മാന്‍ ഖാന്‍ നായകനായ പുതിയ ചിത്രം 'കിക്ക്' മറികടന്നിരിക്കുകയാണ്.

റിലീസ് ചെയ്ത് ആറു ദിവസം കൊണ്ട് നേടിയ കലക്ഷന്റെ കാര്യത്തിലാണ് കിക്ക് ചെന്നൈ എക്‌സ്പ്രസിനെ തോല്‍പ്പിച്ചിരിക്കുന്നത്. ആദ്യത്തെ ആറു ദിവസത്തിനുള്ളില്‍ ചെന്നൈ എക്‌സ്പ്രസ് 137 കോടി രൂപയാണ് കലക്ട് ചെയ്തതെങ്കില്‍ 145.15 കോടി അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ദബാംഗ് ഖാന്റെ കിക്ക് നേടിയിരുന്നു. 5,000 തിയേറ്ററുകളിലാണ് കിക്ക് പ്രദര്‍ശനത്തിനെത്തിയത്.

kick--salman-khan

എന്നാല്‍ ആറ് ദിവസത്തിനുള്ളില്‍ ഹൃത്വിക് റോഷന്റെ ക്രിഷ് 3, 152 കോടിയും, ആമീറിന്റെ ധൂം 3 175 കോടിയും നേടിയിരുന്നു. തുടര്‍ച്ചയായി ഏഴു ചിത്രങ്ങള്‍ 100 കോടി നേടിയെന്ന പ്രത്യേകതകൂടി സല്‍മാന്‍ഖാനുണ്ട്. ദബാംഗ്, ദബാംഗ് 2, റെഡി, ബോര്‍ഡി ഗാര്‍ഡ്, ഏക്താ ടൈഗര്‍, ജയ്‌ഹോ, കിക്ക് എന്നിവയാണ് ചിത്രങ്ങള്‍.

ഗജിനി, 3 ഇഡിയറ്റ്‌സ്, ധൂം 3 എന്നിവ ആമിര്‍ ഖാന്റെ 100 കോടി ചിത്രങ്ങളാണ്. ഡോണ്‍ 2, രാവണ്‍, ജബ് തക് ഹൈ ജാന്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ പടങ്ങളിലൂടെ ഷാരൂഖ് ഖാനും 100 കോടി രൂപ കലക്ട് ചെയ്തു. ഫെസ്റ്റിവല്‍ സീസണുകളില്‍ റിലീസ് ചെയ്യുന്നതാണ് സല്‍മാന്‍ഖാന്റെ വിജയത്തിന്റെ മുഖ്യ ഘടകമെന്നാണ് വിലയിരുത്തല്‍. മസാല പടങ്ങള്‍ വിജയിപ്പിക്കാനുള്ള സല്‍മാന്റെ വിരുതും നിര്‍മാതാക്കള്‍ക്ക് കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X