ബോളിവുഡില്‍ സല്‍മാന്‍ തരംഗം; കിക്ക് 200 കോടി ക്ലബ്ബില്‍
മുംബൈ: ബോളിവുഡിലെ മസില്‍ഖാന്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം കിക്ക് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് വെറും രണ്ടാഴ്ചകള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച കിക്ക് ഒരു മാസത്തിനുള്ളില്‍ ഇന്നേവരെയുള്ള എല്ലാ റെക്കോര്‍ഡുകളും മറികടക്കുമെന്നാണ് ബോളിവുഡ് സിനിമാ വിദഗ്ധര്‍ കണക്കു കൂട്ടുന്നത്.
ഇതുവരെയായി 250 കോടിരൂപ സിനിമ കലക്ട് ചെയ്തു. വെറും നാല് ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി ക്ലബ്ബില്‍ സ്ഥാനം നേടിയത്. ആറു ദിവസത്തെ കലക്ഷനില്‍ ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിനേയും കിക്ക് കടത്തിവെട്ടിയിരുന്നു. തുടര്‍ച്ചയായ ഏഴാമത്തെ ചിത്രവും 100 കോടി ക്ലബ്ബില്‍ ഇടം നേടിയതോടെ കോടികളുമായി നിര്‍മാതാക്കള്‍ സല്‍മാന്‍ഖാന്റെ ഡേറ്റിനുവേണ്ടി കാത്തിരിക്കുകയാണ്.

വരും ദിവസങ്ങളിലൊന്നും മറ്റൊരു സിനിമ റിലീസിനില്ലാത്തതിനാല്‍ സല്‍മാന്‍ ഖാന്‍ കുതിപ്പു തുടരുമെന്നുതന്നയാണ് വിലയിരുത്തല്‍. ചെന്നൈ എക്‌സ്പ്രസിന്റെ റെക്കോര്‍ഡ് തന്റെ സിനിമ ഒരിക്കല്‍ ബ്രേക്ക് ചെയ്യുമെന്ന് സല്‍മാന്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കിക്കിന്റെ കുതിപ്പ് ചെന്നൈ എക്‌സ്പ്രസിനെ കടത്തിവെട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഒരു കംപ്ലീറ്റ് ബോളിവുഡ് എന്റര്‍ടെയ്‌നറായാണ് കിക്കിനെ വിലയിരുത്തപ്പെടുന്നത്. 2009 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം കിക്കിന്റെ ബോളിവുഡ് റീമേക്കാണ് ഇത്. സാജിദ് നാദിയാവാലാ ആണ് സംവിധാനം. ചിത്രത്തില്‍ ജാക്ക്വലീന്‍ ഫര്‍ണാണ്ടസ്, രണ്‍ദീപ് ഹൂഡ, നവാസുദീന്‍ സിദ്ധിഖീ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.


Click it and Unblock the Notifications











