»   » സല്‍മാന്‍ ഖാന്റെ 'സുല്‍ത്താന്‍' ചൈനയില്‍ പോയപ്പോള്‍ അവിടെ നിന്നും വലിയൊരു ലോട്ടറി!!!

സല്‍മാന്‍ ഖാന്റെ 'സുല്‍ത്താന്‍' ചൈനയില്‍ പോയപ്പോള്‍ അവിടെ നിന്നും വലിയൊരു ലോട്ടറി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒന്ന് നഷ്ടം വന്നാല്‍ മറ്റൊന്ന് ലഭിക്കും. ഇന്നലെ റിലീസ് ചെയ്ത സല്‍മാന്‍ ഖാന്റെ സിനിമ ട്യൂബ് ലൈറ്റിന് പരക്കെ വിമര്‍ശനമായിരുന്നു ലഭിച്ചത്. താരത്തിന്റെ അടുത്തിറങ്ങിയ സിനിമകളില്‍ നിന്നും ഏറെ മോശപ്പെട്ട സിനിമ എന്നു വരെ വിലയിരുത്തല്‍ വന്നിരുന്നു.

കേരളത്തില്‍ വിതരണത്തിനെത്തി കോടികള്‍ നേടി പോയ 10 തമിഴ് ചിത്രങ്ങള്‍ ഏതൊക്കയാണെന്ന് അറിയാമോ?

എന്നാല്‍ മറ്റൊരിടത്ത് സല്‍മാന്‍ തിളങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സല്‍മാന്റെ സുല്‍ത്താന്‍ എന്ന സിനിമയിലുടെ പുതിയൊരു പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്.

salman-khan

ഇത്തവണ കിട്ടിയിരിക്കുന്ന പുരസ്‌കാരം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നുള്ളതാണ് പ്രത്യേകത. ചൈനിയില്‍ 'സുല്‍ത്താന്‍' റിലീസിനെത്തിയതാണ് സല്‍മാന്റെ ചിത്രത്തിന് തിളങ്ങാന്‍ പുതിയൊരു വഴിത്തെളിഞ്ഞത്.

പൃഥ്വിരാജിന്റെ ടിയാന്‍ റിലീസിനെത്തുന്നു!സിനിമയെക്കുറിച്ച് ഇക്കാര്യങ്ങളറിഞ്ഞാല്‍ ആരും കാണാതിരിക്കില്ല

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ആക്ഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് സുല്‍ത്താന് കിട്ടിയിരിക്കുന്നത്. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ദംഗലും ചൈനയില്‍ പോയി 1200 കോടി നേടിയരുന്നു. തൊട്ട് പിന്നാലെയാണ് സുല്‍ത്താനും ചൈനയില്‍ നിന്നും ലോട്ടറി അടിച്ചിരിക്കുന്നത്.

English summary
Salman Khan's Sultan Wins Best Action Movie Award At Shanghai International Film Festival

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X