ബോളിവുഡിലെ കിംഗ് ഷാരൂഖ് തന്നെയെന്ന് സല്‍മാന്‍
മുംബൈ: ബോളിവുഡ് താരരാജാക്കന്മാരില്‍ ഏറ്റവും അധികം ശത്രുതയില്‍ കഴിയുന്ന രണ്ടുപേരാണ് ഷാരൂഖും സല്‍മാനും. വര്‍ഷങ്ങളോളം പരസ്പരം മിണ്ടാന്‍ പോലും കൂട്ടാക്കാത്ത ഇരുവരും കഴിഞ്ഞവര്‍ഷം ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ വെച്ച് ആലിംഗനം ചെയ്യത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴും പരസ്പരം വലിയ സൗഹൃദമില്ലെങ്കിലും ഷാരൂഖ് ഖാനെ അംഗീകരിക്കുന്നതില്‍ സല്‍മാന്‍ ഖാന് ഒരു മടിയുമില്ല.
തന്റെ തുടര്‍ച്ചയായ ഏഴാമത്തെ ചിത്രവും 100 കോടി ക്ലബ്ബിലെത്തിയതോടെ ഷാരൂഖിനെക്കാള്‍ മികച്ചവന്‍ സല്‍മാനാണെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നി. ഒരു പൊതു പരിപാടിക്കെത്തിയ സല്‍മാനോട് മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു. ഷാരൂഖ് ഖാനെ ബോളിവുഡിലെ രാജാവെന്ന് വിളിക്കുന്നുണ്ടല്ലോ, താങ്കള്‍ അത് അംഗീകരിക്കുന്നുണ്ടോയെന്നായിരുന്നു പത്രലേഖകന്റെ ചോദ്യം.

എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി സല്‍മാന്‍ പറഞ്ഞത് ഷാരൂഖ് തന്നെയാണ് രാജാവെന്നായിരുന്നു. മാത്രമല്ല, താന്‍ ഷാരൂഖിനെക്കാള്‍ ഏറെ താഴെയാണെന്ന് എളിമയോടെ പറയാനും സല്‍മാന്‍ മടിച്ചില്ല. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം കിക്ക് ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.
എന്നാല്‍, സിനിമയുടെ റെക്കോര്‍ഡിനെ കുറിച്ചും കലക്ഷനെ കുറിച്ചുമൊന്നും അന്വേഷിക്കാറില്ലെന്നായിരുന്നു സല്‍മാന്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ചത്. നല്ല കലക്ഷനുണ്ടെങ്കില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റചിത്രത്തില്‍ തന്നെ കോടികളുടെ ലാഭം നിര്‍മാതാക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ തുടങ്ങിയതോടെ, കരണ്‍ ജോഹറിന്റെ അടുത്ത ചിത്രത്തില്‍ 150 കോടി രൂപയാണ് സല്‍മാന് പ്രതിഫലമായി നല്‍കാന്‍ പോകുന്നതെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











