twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടിപതികളുടെ പട്ടികയിൽ മമ്മൂട്ടിയും, 14ാം സ്ഥാനത്ത് രജനിയും, ഫോർബിന്റെ കോടിപതികൾ ഇവരൊക്കെ

    ആദ്യ സ്ഥാനം ബോളിവുഡ് താരം സൽമാൻഖാൻ തന്നെയാണ്.

    |

    Recommended Video

    ഫോർബിന്റെ കോടിപതികൾ ഇവരൊക്കെ | filmibeat Malayalam

    എല്ലാ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കുടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടിക ഫോർബ് മാസിക പുറത്തു വിടാറുണ്ട്. ഈ വർഷവും സമ്പന്നരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ട് ഫോർബ് മാഗസീൻ. ബോളിവുഡ് താരങ്ങൾ മാത്രം ഇടപിടിക്കുന്ന പട്ടികയിൽ ഇക്കുറി ഒരു മലയാളി സാന്നിധ്യമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയാണ് ആദ്യ 50 പേരിൽ ഇടം പിടിച്ചിരിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം ഇതേ സ്ഥാനം നിലനിർത്തി ബോളുവുഡ് താരം പ്രിയങ്ക ചേപ്രയുമുണ്ട്. കഴിഞ്ഞ ഓക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുളള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്.

     നിന്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ.!!! ഇങ്ങനേയും പ്രണയം തുറന്ന് പറയാം... കാന്താരി കാമുകി കാണൂ നിന്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ.!!! ഇങ്ങനേയും പ്രണയം തുറന്ന് പറയാം... കാന്താരി കാമുകി കാണൂ

    ഇക്കുറിയും ആദ്യ സ്ഥാനം ബോളിവുഡ് താരം സൽമാൻഖാൻ തന്നെയാണ്. ഇത് മൂന്നാം തവണയാണ് സൽമാൻ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 49ാം സ്ഥാനത്താണ് മമ്മൂക്കയും ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായി സര്യ, വിജയ് രജനികാന്ത് എന്നിവരും ആദ്യ നൂറിൽ ഇടം പിടിച്ചിട്ടുണ്ട്. 253. 25 കോടി രൂപയാണ് ഒരു വർഷത്തെ സൽമാൻഖാന്റെ വരുമാനം. സിനിമ , ടെലിവിഷൻ ഷോ, പരസ്യം എന്നിവയിലൂടെയാണ് സൽമാൻ ഇത്ര‌യും വരുമാനം നേടിയത്.

    ആദ്യ മൂന്ന് സ്ഥാനം

    ആദ്യ മൂന്ന് സ്ഥാനം

    സൽമാന് തൊട്ട് പുറകിലായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി യുണ്ട്. 228.09 കോടി രൂപയാണ് കോലിയുടെ വരുമാനം. കഴിഞ്ഞ വർഷം രണ്ടാംസ്ഥാനത്ത് ഷാരൂഖാനായിരുന്നു. ഷാരൂഖ് ഇക്കുറി 13ാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു. 56 കോടിയാണ് ഷാരൂഖിന്റെ വരുമാനം. ഇക്കൊല്ലാം താരത്തിന്റെ ബിഗ് റിലീസുകൾ ഇല്ലായിരുന്നു. മൂന്നാംസ്ഥാനത്ത് അക്ഷയ് കുമാറാണ്.

    15 പേർ തെന്നിന്ത്യൻ താരങ്ങൾ

    15 പേർ തെന്നിന്ത്യൻ താരങ്ങൾ

    ആദ്യ 100 ൽ ഇടം നേടിയ താരങ്ങളിൽ 1‌5 പേർ തെന്നിന്ത്യൻ താരങ്ങളാണ്. കേരളത്തിൽ നിന്ന് മമ്മൂട്ടി മാത്രമാണ് ഈ പട്ടികയിൽ ഇടം പിടിച്ചത്. 49 സ്ഥാനത്താണ് മമ്മൂട്ടി. 2018 ൽ 18 കോടി രൂപയാണ് താരത്തിന്റെ വരുമാനം. 66.75 കോടിയുമായി എ ആർ റഹ്മാമാൻ 11 സ്ഥാനത്തുണ്ട്. 14 സ്ഥാനം 50 കോടിയുമായി രജനികാത്തും 24ാം സ്ഥാനത്ത് പവൻ കല്യാണുമുണ്ട്. 30 കോടിയുമായി വിജയ് 26ാം സ്ഥാനത്താണ്. 28 ാം സ്ഥാനത്ത് ജൂനിയർ എൻടി ആറും 29ാം സ്ഥാനത്ത് വിക്രമുമുണ്ട്.

     വിജയ് സേതുപതിയും

    വിജയ് സേതുപതിയും

    എടുത്തു പറയേണ്ട മുന്നേറ്റം വിജയ് സേതുപതിയുടേതാണ്. 34ാം സ്ഥാനത്താണ് താരം എത്തിയിരിക്കുന്നത്. വിജയ്ക്കൊപ്പം സൂര്യയും ഇതേ സ്ഥാനത്തുണ്ട്. 67 കോടി രൂപയാണ് ഇവരുടെ വരുമാനം. 33ാം സ്ഥാനത്താണ് മഹേഷ് ബാബു. 36ാം സ്ഥാനത്താണ് നാഗാർജുന

     നടിമാരിൽ ഒന്നമാത് ദീപിക

    നടിമാരിൽ ഒന്നമാത് ദീപിക

    നടിമാരിൽ ഒന്നാംസ്ഥനത്ത് നിൽക്കുന്ന ദീപിക പദുകോണാണ്. 112. 8 കോടി രൂപയാണ് ദീപിക ഈ വർഷം സമ്പാദിച്ചത്. കഴിഞ്ഞ വർഷം 7ാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചേപ്ര ഇക്കുറി 49ാം സ്ഥാനത്താണ്. വിവാഹം തിരക്കിൽ പല സിനിമകളും ഷോകളും താരം ഒഴിവാക്കിയിരുന്നു. ഇത് വരുമാനത്തിൽ വലിയ ഇടിവ് വരുത്തിയിട്ടുണ്ട്. ദീപികയ്ക്ക് പിന്നിൽ ആലിയഭട്ടും 16ാം സ്ഥാനത്ത് അനുഷ്ക ശർമയുമുണ്ട്.

    <strong>അണിഞ്ഞൊരുങ്ങി വേദിയിലേയ്ക്ക് പ്രിയങ്ക!! നിറ കണ്ണുകളോടെ നിക്, പ്രയങ്ക-നിക് വിവാഹ ചിത്രങ്ങൾ പുറത്ത് </strong>അണിഞ്ഞൊരുങ്ങി വേദിയിലേയ്ക്ക് പ്രിയങ്ക!! നിറ കണ്ണുകളോടെ നിക്, പ്രയങ്ക-നിക് വിവാഹ ചിത്രങ്ങൾ പുറത്ത്

    English summary
    Salman Khan tops Forbes Richest Indian Celebrity 100 list for 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X