സല്‍മാന്റെ പുതുചിത്രം 'ബജ്‌രംഗി ഭായിജാന്‍'
ബോളിവുഡിന്റെ സൂപ്പര്‍താരവും മസില്‍ മാനുമായ സല്‍മാന്‍ ഖാന്റെ പുത്തന്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ബജ്‌രംഗി ഭായിജാന്‍ എന്നാല്‍ സല്‍മാന്റെ പുതിയ ചിത്രത്തിന്റെ പേര്. കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രത്തില്‍ കരീന കപൂറാണ് സല്‍മാന്റെ നായികയായി എത്തുന്നത്.
ഇതിന് മുമ്പ് സല്‍മാനും കരീനയും ജോഡിചേര്‍ന്ന ചിത്രം ബോഡി ഗാര്‍ഡ് ആയിരുന്നു. മലയാളചിത്രമായ ബോഡി ഗാര്‍ഡിന്റെ റീമേക്കായ ഈ ചിത്രം സംവിധാനം ചെയ്തത് മലയാളി സംവിധായകനായ സിദ്ദിഖായിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായിരുന്നു ഇത്.

2015ലെ ഈദിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ചിത്രമൊരുക്കുക. അധികം വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രം തനിയ്ക്കും സല്‍മാനും ഒരുപോലെ സ്‌പെഷ്യല്‍ ആണെന്നാണ് കബീര്‍ ഖാന്‍ പറയുന്നത്.
സാജിദ് ഖാന്റെ കിക് ആണ് സല്‍മാന്റേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജൂലൈ അവസാനത്തോടെ കിക് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications











