സെവന്‍ത് ഡേയില്‍ 42കാരനായി പൃഥ്വി
മുംബൈ പൊലീസിലെയും മെമ്മറിസീലെയും മികവുറ്റ ഐപിഎസ് കഥാപാത്രങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജ് മറ്റൊരു ഐപിഎസ് വേഷം കൂടി ചെയ്യുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേയിലാണ് പൃഥ്വിയുടെ അടുത്ത ഐപിഎസ് വേഷം. ഇതുവരെ യങ് ഐപിഎസുകാരനായിട്ടായിരുന്നു പൃഥ്വി അഭിനയിച്ചത്. എന്നാല്‍ സെവന്‍ത് ഡേയില്‍ നാല്‍പ്പത്തിരണ്ടു വയസുകാരനായ ഐപിഎസ് ഓഫീസറായാണ് പൃഥ്വിരാജ് എത്തുക.
പുത്തന്‍ ട്രെന്‍ഡ് ആയ സാള്‍ട് ആന്റ് പെപ്പര്‍ സ്റ്റൈലിലുള്ള തലമുടിയുമായിട്ടാണ് പൃഥ്വിയെ ഇതില്‍ കാണാന്‍ കഴിയുക. ആറ് ദിവസംകൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍- അതാണ് സെവന്‍ത് ഡേയുടെ ടാഗ് ലൈന്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നുകഴിഞ്ഞു.

ക്രൈം ബ്രാഞ്ചില്‍ നിന്നും പുറത്താക്കപ്പെടുന്ന നാല്‍പ്പത്തിരണ്ടുകാരനായ ഡേവിഡ് എബ്രഹാം ക്രൈ റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്താത്ത ഒരു കുറ്റകൃത്യത്തിന്റെ പൊലുള്‍ അന്വേഷിച്ച് കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏഴു ദിവസം കൊണ്ടാണ് ഡേവിഡ് അന്വേഷണം പൂര്‍ത്തിയാക്കുന്നത്. മുംബൈ പൊലീസിനെയും വെല്ലുന്ന തകര്‍പ്പന്‍ സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് സെവന്‍ത് ഡേ ഒരുങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്.
നവാഗതനായ അഖില്‍പോളാണ് ചിത്രത്തിന് തരിക്കഥ രചിച്ചിരിക്കുന്നത്. നായികയായി എത്തുന്നത് ജനനി അയ്യരാണ്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന സെവന്‍ത് ഡേ പൃഥ്വിരാജിന്റെ വിഷുച്ചിത്രമായിട്ടായിരിക്കും റിലീസ് ചെയ്യുക.


Click it and Unblock the Notifications











