വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ വീണ്ടും കലക്കും, സോള്‍ട്ട് മാംഗോ ട്രീ ട്രെയിലര്‍
നായകനായും വില്ലനായും കോമേഡിയനായും വെള്ളിത്തിരയില്‍ എത്തിയിട്ടുള്ള ഒരു നടനാണ് ബിജു മേനോന്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ മാമച്ചന്‍ എന്ന കഥാപാത്രത്തിന് പകരം വയ്ക്കാന്‍ ബിജു മേനോന്‍ അല്ലാതെ മറ്റൊരാളില്ലെന്നതാണ് ശരി. അത്രയ്ക്കും മികച്ചതായിരന്നു വെള്ളമൂങ്ങയിലെ ബിജു മേനോന്റെ അഭിനയം.
വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സോള്‍ട്ട് മാംഗോ ട്രീ. ലക്ഷമി പ്രിയയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണുക.

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ വീണ്ടും കലക്കും
എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് നായരാണ് സോള്‍ട്ട് മാംഗോ ട്രീ സംവിധാനം ചെയ്തിരിക്കുന്നത്.

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ വീണ്ടും കലക്കും
ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ലക്ഷമി പ്രിയയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ വീണ്ടും കലക്കും
കോട്ടയം പ്രദീപ്, സുഹാസിനി, സുധീര്‍ കരമന എന്നനിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ വീണ്ടും കലക്കും
ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണുക.


Click it and Unblock the Notifications











