Just In
- 12 min ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 33 min ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 1 hr ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടന്റെ ഒടിയന് മിന്നിക്കും! ക്ലൈമാക്സ് മരണമാസ്സ് എന്ന് സാം സിഎസ്! ആരാധകരെ ത്രസിപ്പിക്കും!!

ലാലേട്ടന് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ വരവ് ഒരുങ്ങുകയാണ്. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെ വിറ്റുതീര്‍ന്നിരുന്നു. ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
ത്രികോണ പ്രണയകഥയുമായി എകെ സാജന്റെ നീയും ഞാനും! ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
റിലീസിങ്ങിനൊരുങ്ങുന്നതിനിടെയുളള ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളെല്ലാം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിയന്റെ വമ്പന്‍ റിലീസിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഇതിനിടെ ഒടിയന് പശ്ചാത്തല സംഗീതമൊരുക്കുന്ന സാം സിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒടിയന്റെ ക്ലൈമാകസിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സാം എത്തിയിരുന്നത്.

ഒടിയന്റെ വരവ്
പുലിമുരുകന് ശേഷമുളള ബ്രഹ്മാണ്ട ചിത്രമായാണ് ലാലേട്ടന്റെ ഒടിയന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഒടിയന് മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമായി 3000-4000 സ്ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം കേരളം കണ്ട എറ്റവും റീലിസായിട്ടാവും തിയ്യേറ്ററുകളിലെത്തുക. കേരളത്തില്‍ മാത്രമായി 500ലധികം സ്ക്രീനുകളിലായിരിക്കും ചിത്രം ആദ്യദിനം പ്രദര്‍ശനത്തിനെത്തുക.

ഒടിയന്റെ ക്ലൈമാക്സ്
ഒടിയന്റെ ക്ലൈമാക്സ് ബിജിഎം താനാണ് ഇനി ചെയ്യാന്‍ പോകുന്നതെന്നും മരണമാസ് ക്ലൈമാക്സ് തന്നെയാണ് ഒടിയന് ടീം ഒരുക്കിയിരിക്കുന്നതെന്നും സാം സിഎസ് പറയുന്നു. ആ ക്ലൈമാക്സിനു സംഗീതം ഒരുക്കാന്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും സാം പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിന്റെതായി ഒരുക്കുന്നതെന്നാണ് സാം സിഎസ് പറയുന്നത്. ഒടിയനു മുന്‍പേ വിജയ് സേതുപതിയുടെ വിക്രം വേദയിലൂടെ ശ്രദ്ധേയനായ ആളാണ് സാം.
സാം സിഎസിന്റെ പോസ്റ്റ്

മലയാളത്തിനൊപ്പം തെലുങ്ക് വേര്‍ഷനും
ഒടിയന്റെ മലയാളം പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒരേ സമയം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് അവിടെ റിലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ജൂനിയര്‍ എന്‍ടി ആറിന്റെ ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്കും സുപരിചിതനായി മാറിയിരുന്നത്. ഇന്ത്യയില്‍ കൂടുതല്‍ സ്ക്രീനുകള്‍ക്കൊപ്പം വിദേശത്ത് നിരവധി സെന്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന്റെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കും
മോഹന്‍ലാലിന്റെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ഒടിയനുളളത്. ഇതിനു മുന്‍പ് എറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ലാലേട്ടന് ചിത്രം പുലിമുരുകന് മാത്രമായിരുന്നു. ഈ റെക്കോര്‍ഡ് ഒടിയന് തകര്‍ക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രം പോളണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ,ജപ്പാന്,ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്എ, യുകെ, ഇറ്റലി,ജര്‍മ്മനി,ഉക്രൈന്,ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവിടങ്ങളിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

ഫാന്റസി ത്രില്ലര്‍
ഫാന്റസി ത്രില്ലറായാണ് സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് ഒടിയന് ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയാവുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്,നന്ദു പൊതുവാള്, സിദ്ധിഖ്, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. ഒടിയനില്‍ പീറ്റര്‍ ഹെയ്വന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്! തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
പ്രണവിനു പിന്നാലെ ലാലേട്ടനൊപ്പം സിനിമ! അരുണ്‍ ഗോപി മിന്നിക്കാനുളള വരവാണ്!