twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്‍പതുകാരന്റെ അമ്മയായി സമാന്ത, വേഷമാണ് പ്രധാനം!!

    |

    അക്കിനേനി കുടുംബത്തിലെ മരുമകളായതോടെ സമാന്തയ്ക്ക് ഇനി പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല. കരിയറാണ് സമാന്ത ശ്രദ്ധിക്കുന്നത്. വരുന്ന മികവുറ്റ വേഷങ്ങളിലാണ് സമാന്തയുടെ ശ്രദ്ധ.

    samantha

    ഗ്ലാമര്‍ വേഷങ്ങള്‍ സമാന്ത ഉപേക്ഷിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോള്‍. യു ടേണ്‍ മുതലിങ്ങോട്ട് ഓരോ ചിത്രങ്ങളിലും സമാന്ത പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.

    ആ നടനൊപ്പം ഓണ്‍ സ്‌ക്രീന്‍ ചുംബനത്തിന് സമ്മതമാണ്; തമന്ന തുറന്ന് പറഞ്ഞുആ നടനൊപ്പം ഓണ്‍ സ്‌ക്രീന്‍ ചുംബനത്തിന് സമ്മതമാണ്; തമന്ന തുറന്ന് പറഞ്ഞു

    മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി സമാന്തയുടെ റിലീസ്. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സാം ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സമാന്തയുടെ കഥാപാത്രമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിയ്ക്കുന്നത്.

    samantha1

    റാവു രമേഷും രാജേന്ദ്ര പ്രസാദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഇതില്‍ റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണത്രെ സാം ചിത്രത്തിലെത്തുന്നത്. തീര്‍ത്തുമൊരു വ്യത്യസ്ത കഥാപാത്രമാണിതെന്നും അഭിനയ സാധ്യത ഏറെയുണ്ടെന്നും സമാന്ത പറഞ്ഞു എന്നാണ് അറിയുന്നത്.

    English summary
    samantha akkineni dominating the veterans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X