ഇങ്ങനെയാണെങ്കില്‍ സിനിമ വേണ്ട എന്ന് തീരുമാനിച്ചിരുന്നു എന്ന് സമാന്ത, ഒരുപാട് കരഞ്ഞിട്ടുണ്ട്...
കഴിഞ്ഞ മൂന്ന് നാല് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് സമാന്ത. മികച്ച വേഷങ്ങള്‍ ചെയ്യാന്‍ സമാന്തയ്ക്ക് വിവാഹ ജീവിതം ഒരു തടസ്സമേയല്ല. വിവാഹ ശേഷവും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുമായി സാം സ്‌ക്രീനിലെത്തുന്നു. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ഇനി സിനിമ അഭിനയം നിര്‍ത്താം എന്ന് ചിന്തിച്ചു പോയിട്ടുണ്ട് എന്ന് സമാന്ത വെളിപ്പെടുത്തി. അര്‍ത്ഥവത്തായ ഒരു കഥാപാത്രവും ലഭിക്കാതെയായപ്പോഴാണത്രെ സിനിമ ഉപേക്ഷിക്കാം എന്ന തീരുമാനത്തില്‍ സമാന്ത എത്തിയത്.
അഞ്ച് പാട്ടുകളില്‍ മാത്രം വന്നു പോവുന്ന കഥാപാത്രമാണെങ്കില്‍ സിനിമ എനിക്ക് വേണ്ട. നല്ല ഒരു വേഷം ലഭിച്ചില്ലെങ്കില്‍ അഭിനയിക്കില്ല എന്ന് എനിക്ക് ഞാന്‍ തന്നെ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമം തോന്നി ഒരുപാട് കരഞ്ഞിട്ടുണ്ട്- സമാന്ത പറഞ്ഞു.

ഈഗ എന്ന ചിത്രത്തിന് ശേഷമാണ് സമാന്തയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടായത്. കരിയര്‍ ബ്രേക്ക് ലഭിച്ചത് കത്തിയ്ക്ക് ശേഷമാണ്. പിന്നെയും ഉയര്‍ച്ചയും താഴ്ചയും ഒരുപാടുണ്ടായി. അഭിനയം കൊണ്ട് സമാന്ത ഞെട്ടിച്ചത് രംഗസ്ഥലം എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് സീമ രാജ, യു ടേണ്‍, മഞ്ജിലി എന്നീ ചിത്രങ്ങളിലൂടെ സാം നടി എന്ന നിലയില്‍ കഴിവ് തെളിയിച്ചു.


Click it and Unblock the Notifications