സമാന്ത കിട്ടുന്ന പ്രതിഫലം എന്ത് ചെയ്യുകയാണെന്ന് അറിയാമോ?
തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് മുന്‍നിര നായികയായി വളര്‍ന്നു കഴിഞ്ഞു സമാന്ത. ഇനി പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യം സമാന്തയ്ക്കില്ല. അതുകൊണ്ട് തന്നെ കലാമൂല്യമുള്ള കഥയും കഥാപാത്രങ്ങളുമാണ് സമാന്ത ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.
2010 ല്‍ മായ ചേസുവ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്ന സമാന്ത തമിഴിലും തെലുങ്കിലുമായി ഇതുവരെ നാല്‍പതിലധികം സിനിമകള്‍ ചെയ്തുകഴിഞ്ഞു. ധാരളം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നടിയെ തേടിയെത്തുകയും ചെയ്തു.
സിനിമാ ബന്ധം തന്നെയാണ് സമാന്തയെ അക്കിനേനി കുടുംബത്തിന്റെ മരുമകളാക്കിയതും. ഇന്ന് 356 കോടി രൂപയുടെ ആസ്തിയുണ്ട് സമാന്തയ്ക്ക് എന്നാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടര കോടിയാണ് നടിയുടെ വാര്‍ഷിക വരുമാനം

ഒന്നരക്കോടി പ്രതിഫലത്തിനാണ് സമാന്ത ഇപ്പോള്‍ ഒരു സിനിമ കരാറ് ചെയ്യുന്നത്. വര്‍ഷം മൂന്നോ നാലോ സിനിമകളില്‍ അഭിനയിക്കാറുണ്ട്. ഈ കിട്ടുന്ന സമ്പാദ്യം കൊണ്ട് വളരെ ആഡംബരമായ ജീവിതമാണ് സമാന്ത നയിക്കുന്നത്.
കാറ് മുതല്‍ ഉപയോഗിക്കുന്ന വാച്ച് വരെ എല്ലാം ബ്രാന്റഡ് സാധനങ്ങളാണ്. സമാന്തയുടെ സോഷ്യല്‍ മീഡിയ പേജ് നോക്കിയാല്‍ തന്നെ നടിയുടെ ആഡംബര ജീവിതത്തെ കുറിച്ച് മനസ്സിലാവും. 1.15 കോടിയുടെ കാറാണ് നടി ഉപയോഗിക്കുന്നത്
എന്നാല്‍ കിട്ടുന്ന സമ്പാദ്യം മുഴുവന്‍ തന്റെ ആഡംബര ജീവിതങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവാക്കുന്ന നടിയുമല്ല സമാന്ത. ധാരാളം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടി നടത്താറുണ്ട്. കാന്‍സര്‍ രോഗികള്‍ക്കും അനാധര്‍ക്കുമെല്ലാം സമാന്തയുടെ കൈത്താങ്ങ് എത്താറുണ്ട്.


Click it and Unblock the Notifications











