എന്ത് ധരിച്ചാലും ഇണങ്ങും.. സമാന്തയുടെ ഈ ചിത്രത്തില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല!!
വടിവൊത്ത ശരീരവും അതിനൊത്ത സൗന്ദര്യവും അതാണ് സമാന്തയെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ആളാക്കിയത്. ഏത് വേഷം ധരിച്ചാലും സാം ശ്രദ്ധിക്കപ്പെടും. എവിടെയും ഒരു പ്രത്യേക ആകര്‍ഷണമാവാന്‍ ലുക്ക് കൊണ്ടും വസ്ത്ര ധാരണ കൊണ്ടും സമാന്ത ശ്രദ്ധിക്കാറുണ്ട്. അതിപ്പോള്‍ റെഡ് കാര്‍പ്പറ്റിലാണെങ്കിലും ഫോട്ടോ ഷൂട്ടിലാണെങ്കിലും സിനിമയിലാണെങ്കിലും നിത്യ ജീവിതത്തിലാണെങ്കിലും ശരി.

അങ്ങനെയിപ്പോള്‍ സമാന്തയുടെ ഒരു ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വളരെ നോര്‍മലായ ഒരു പ്രിന്റഡ് ഉടുപ്പ് ധരിച്ച് നില്‍ക്കുന്ന സമാന്തയയുടെ ഒരു ചിത്രം. മറ്റാര് ഈ വേഷം ധരിച്ചാലും ഇത്രയും സുന്ദരമായിരിക്കില്ല എന്ന് ആരാധകര്‍ പറയുന്നു. മേക്കപ്പും ആടയാഭരണങ്ങളുമൊന്നും ഇല്ലാതെ സിംപിള്‍ ബ്യൂട്ടിയിലാണ് സാം ഉള്ളതെന്നതും പ്രധാനം.
റിലീസിന് തയ്യാറായിക്കൊണ്ടിരിയ്ക്കുന്ന ഓ ബേബി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സാമിന്റെ ഈ സിംപിള്‍ സ്റ്റൈല്‍ ശ്രദ്ധിക്കപ്പെട്ടത്. സമാന്ത തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്ത ചിത്രത്തിന് ഇതിനോടകം ആറ് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. സമാന്തയുടെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുള്ള കമന്റുകള്‍ വേറെ.
മഞ്ജിലി എന്ന ചിത്രത്തിന് ശേഷം സമാന്ത നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ ബേബി. ബിവി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സമാന്ത എത്തുന്നത്. ലക്ഷ്മി, നാഗ സരയു, ജഗപതി ബാബു, നരേന്ദ്ര പ്രസാദ്, റാവു രമേശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.


Click it and Unblock the Notifications