ഞങ്ങള്‍ തമ്മില്‍ ഒരുപാട് സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുകളുമായി സമാന്ത
പാപ്പരാസികള്‍ ഒരുപാട് കാലം ആഘോഷിച്ച പ്രണയമായിരുന്നു അക്കിനേനി നാഗ ചൈത്യയുടെയും സമാന്തയുടെയും. ഒടുവില്‍ ഇരുവരും വിവാഹിതരായതോടെ ആ ഗോസിപ്പുകള്‍ അവസാനിച്ചു. ഇപ്പോള്‍ ഇരുവരുടെയും പ്രണയം തുളുമ്പുന്ന ദാമ്പത്യത്തെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്.

നാഗ ചൈതന്യയുമായുള്ള പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സമാന്ത ചില വെളിപ്പെടുത്തലുകള്‍ നടത്തുകയുണ്ടായി. എട്ട് വര്‍ഷത്തിനൊടുവിലാണ് ഒരേ ഗതിയില്‍ ചിന്തിക്കാന്‍ താനും നാഗ ചൈതന്യയും തുടങ്ങിയത് എന്ന് സമാന്ത വെളിപ്പെടുത്തു.
ഞങ്ങള്‍ തമ്മില്‍ ഒരുപാട് സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഞാനൊരുപാട് ചൈതുവിനെ ഇഷ്ടപ്പെടുമ്പോള്‍ അദ്ദേഹം മറ്റു പല തിരക്കുകളിലുമായിരിക്കും. ഈ ബന്ധം മുന്നോട്ട് പോവുമോ എന്ന സംശയം പോലുമുണ്ടായിരുന്നു എന്ന് സമാന്ത പറയുന്നു.

മായ ചേസുവെ എന്ന തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് സമാന്തയും നാഗ ചൈതന്യയും സുഹൃത്തുക്കളായത്. ആ സൗഹൃദം പ്രണയത്തിലൂടെ വിവാഹത്തിലെത്തി.


Click it and Unblock the Notifications