മാതൃക താരദമ്പതികളെന്ന് പറഞ്ഞാല്‍ ഇവരാണ്! പ്രണയം, കല്യാണം, സിനിമ എല്ലാം എന്നും ഒപ്പമുണ്ട്!

വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു നാഗചൈതന്യ, സാമന്ത വിവാഹം നടന്നത്. ഗോവയില്‍ നിന്നും ആഡംബരമായി ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു താരവിവാഹം. വിവാഹം കഴിഞ്ഞ ഉടനെ സാമന്ത അക്കിനേനി എന്ന പേര് സ്വീകരിച്ച് താന്‍ ഉത്തമ ഭാര്യയാണെന്ന് സാമന്ത തെളിയിച്ചിരുന്നു.

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പ്രവണതയാണ് പലപ്പോഴായി തെന്നിന്ത്യന്‍ സിനിമാലോകത്ത് കാണുന്നത്. എന്നാല്‍ സാമന്തയുടെ കാര്യം നേരെ മറിച്ചാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നടി ഷൂട്ടിംഗ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സാമന്ത അഭിനയിക്കുന്ന സിനിമ വരികയാണ്.

 samantha-naga

ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരദമ്പതികള്‍ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. മജിലി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ വിശാഖപട്ടണത്ത് നിന്നുള്ള ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ അടുത്തഘട്ട ഷൂട്ടിംഗ് 26 ന് ഹൈദരാബാദില്‍ നിന്നും തുടങ്ങുകയാണ്. ചിത്രത്തില്‍ പുതിയൊരു ലുക്കിലാണ് നാഗചൈതന്യ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദറാണ് സംഗീതം.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സാമന്ത ബിക്കിനി ധരിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സാമന്തയുടെ വ്യക്തിഗത ജീവിത്തില്‍ കടക്കുന്നില്ലെന്നും എന്നാല്‍ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് അമ്പരിപ്പിച്ചെന്നുമായിരുന്നു ഒരാളുടെ കമന്റ്. വിവാഹത്തിന് ശേഷം ബോളിവുഡ് നടിമാര്‍ പോലും ഇങ്ങനെ ചെയ്യില്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നത് ചെയ്യാന്‍ ധൈര്യം കാണിക്കുന്നവളാണ് ഒരു ധീര വനിതയെന്നാണ് ഇതിനുള്ള മറുപടി അന്ന് സാമന്ത നല്‍കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X