ഭര്‍ത്താവായാലും വെല്ലുവിളിച്ചാല്‍ വിട്ടുകൊടുക്കില്ല, സാമന്തയുടെ ചലഞ്ചിങ് വീഡിയോ വൈറല്‍, കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹ ശേഷം സാമന്ത അഭിനയിക്കുമോയെന്ന തരത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷവും പഴയത് പോലെ അഭിനയത്തില്‍ സജീവമാവുമെന്ന് താരം അറിയിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഹംഫിറ്റ് ഇന്ത്യ ഫിറ്റുമായി ബന്ധപ്പെട്ട് സാമന്തയെ വെല്ലുവിളിച്ചത് ഭര്‍ത്താവായിരുന്നു. ഭര്‍ത്താവിന്റെ വെല്ലുവിളി ഏറ്റെടുത്ത സാമന്ത പുള്‍ അപ്പ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡായിരുന്നു ഈ ചലഞ്ചിന് തുടക്കമിട്ടത്. 20 പുഷ് അപ്പുകള്‍ ചെയ്താണ് അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടത്. വിരാട് കോഹ്ലി, ഹൃത്വിക് റോഷന്‍, സൈന നെഹ്വാള്‍ എന്നിവരെയും അദ്ദേഹം ചലഞ്ച് ചെയ്തിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത് താരങ്ങളെല്ലാം ഫിറ്റ്‌നസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിരാടിന്റെ വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി ഉടന്‍ തന്നെ ഫിറ്റ്‌നസ് വീഡിയോ പങ്കുവെക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Samantha Akkineni

നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ച സഹപ്രവര്‍ത്തകരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. രാകുല്‍പ്രീത് സിങ്, ശില്‍പ്പ റെഡ്ഡി, ഉപാസന എന്നിവരെയാണ് താരം ചലഞ്ച് ചെയ്തിട്ടുള്ളത്. നേരത്തെ അഖില്‍ അക്കിനേനി ദുല്‍ഖറിനെ ചലഞ്ച് ചെയ്ത് രംഗത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പുതിയ സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ ചലഞ്ചുമായി താരദമ്പതികളെത്തിയത്. സാമന്തയുടെ പുള്‍അപ് വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X