കുഞ്ഞുണ്ടാകുന്നത് എപ്പോഴാണ്! മറുപടിയുമായി സാമന്ത...
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വിവാഹത്തിനു ശേഷം സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം തന്റ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ സംവാദിക്കാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയു നടി നൽകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഒരു ആരാധകനു നൽകിയ മറുപടിയാണ്.

എയർപോർട്ടിൽ നിന്ന് ലൈവിലെത്തിയ താരം, ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയായിരുന്നു. ഇതിനിടെയാണ് ഒരാൾ താരം ഗർഭിണിയാണോ എന്ന് ചോദിച്ചതക്. എപ്പോഴാണ് കുട്ടികൾ ഉണ്ടാകുക എന്ന് തരത്തിലുള്ള ചോദ്യവും ചോദിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ ഉത്തരവും താരം നൽകിയിട്ടുണ്ട്.
എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് എന്ന് പറഞ്ഞായിരുന്നു മറുപടി. 2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു താരത്തിന്റെ മറുപടി. സമാന്തയുടെ മറുപടിയ്ക്ക് കയ്യടിച്ച് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമാണ് സാമന്ത. സിനിമ തിരക്കുകൾക്കിടയിലും ഭർത്താവുമൊത്ത് അവധി ആഘോഷിക്കാൻ സമയം കണ്ടെത്താറുണ്ട്.


Click it and Unblock the Notifications











