സാമന്ത ഗര്‍ഭിണിയായി, സിനിമ ഉപേക്ഷിക്കുന്നുവെന്ന് പ്രചാരണം! എല്ലാം വ്യാജമാണെന്ന് തെളിയിച്ച് നടിയും

തെന്നിന്ത്യന്‍ താരസുന്ദരിമാരില്‍ പ്രധാനിയാണ് സാമന്ത. നാഗചൈതന്യയുമായിട്ടുള്ള വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായിരിക്കുന്ന നടിയ്ക്ക് കൈനിറയെ സിനിമകളാണ്. വിവാഹത്തോടെ സാമന്ത കരിയര്‍ ഉപേക്ഷിക്കുമെന്ന് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഹണിമൂണിന് പിന്നാലെ തന്നെ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി അതെല്ലാം വ്യാജ വാര്‍ത്തകളാണ് നടി തെളിയിച്ചിരുന്നു. വീണ്ടും സാമന്തയുടെ പേര് വാര്‍ത്തകളില്‍ നിറയുകയാണ്.

ഇത്തവണ സാമന്ത ഗര്‍ഭിണിയാണെന്നാണ് പ്രചരണം. ഗര്‍ഭിണിയായതിനാല്‍ നടി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്നുമായിരുന്നു പ്രചരിച്ചി വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയില്‍ സജീവമായി തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍.

samantha

തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലാണ് സാമന്ത നായികയാവുന്നത്. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്‍. തമിഴിലൊരുക്കിയ സി പ്രേം കുമാര്‍ തന്നെയാണ് തെലുങ്കിലേക്കും 96 എത്തിക്കുന്നത്. കന്നഡയില്‍ നടി ഭാവനയാണ് ഈ കഥാപാത്രതത്തെ അവതരിപ്പിക്കാന്‍ എത്തുന്നത്.

2018 ല്‍ തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങിലായിരുന്നു സാമന്ത അഭിനയിച്ചിരുന്നത്. സാമന്ത നായകിയായി അഭിനയിച്ച് ഇനി വരാനിരിക്കുന്ന മൂന്ന് സിനിമകള്‍ തമിഴിലാണ്. സാമന്ത ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്. അതിനാല്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് നടിയിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X