അമ്പതുകാരന്റെ അമ്മയായി സാമന്തയുടെ വരവ്! ഓ ബേബിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.
തെന്നിന്ത്യയില്‍ വിവാഹ ശേഷവും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് സാമന്ത അക്കിനേനി. നടിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ മജ്‌ലി തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. നാഗചൈതന്യയുടെ നായികയായിട്ടായിരുന്നു ചിത്രത്തില്‍ സാമന്ത എത്തിയിരുന്നത്.
മജ്‌ലിക്കു ശേഷം നടിയുടെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഓ ബേബി എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍ അമ്പതുകാരന്റെ അമ്മയുടെ വേഷത്തിലാണ് സാമന്ത എത്തുന്നതെന്ന് അറിയുന്നു.

റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണ് ഓ ബേബിയില്‍ സാമന്ത എത്തുന്നത്. സൗത്ത് കൊറിയന്‍ ഡ്രാമയായ മിസ് ഗ്രാനിയുടെ റീമേക്കാണ് ചിത്രം. ബിവി നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലക്ഷ്മി, നാഗ ശൗര്യ, രാജേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഓ ബേബിക്കു പുറമെ മന്‍മധുഡു, 96ന്റെ തെലുങ്ക് പതിപ്പ് തുടങ്ങിയ സിനിമകളിലും സാമന്ത അക്കിനേനി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications