ഷോ ഓഫിന് വേണ്ടി ഇത്തരം അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത്, സമാന്തയ്‌ക്കെതിരെ ആരാധകര്‍
വിവാഹം കഴിഞ്ഞെങ്കിലും ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ സമാന്ത വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. കൃത്യമായി വര്‍ക്കൗട്ട് ചെയ്യുകയും ഭക്ഷണക്രമീകരണം പാലിക്കുകയും ചെയ്യുന്നത് കൊണ്ടുതന്നെ സാം വെള്ളിത്തിരയിലെ സാങ്കല്‍പിക നായികയായിത്തന്നെ നിലനില്‍ക്കുന്നു.

എന്നാല്‍ പലതും സമാന്തയുടെ ഷോ ഓഫ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും മിക്കപ്പോഴും സാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരം ഒരു ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരിയ്ക്കുകയാണിപ്പോള്‍.
പിന്തിരിഞ്ഞു നിന്ന് സാം എക്‌സസൈസ് ചെയ്യുന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായികമാര്‍ പൊതുവേ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യും. അത് ബോധ്യപ്പെടുത്താന്‍ ഇത്തരം അശ്ലീല വേഷം ധരിച്ച് ഷോ ഓഫ് കാണിക്കേണ്ടതില്ലെന്നാണ് വിമര്‍ശനം. തെലുങ്ക് വിവാദ നായിക ശ്രീറെഡ്ഡി സമാന്തയെക്കാള്‍ സുന്ദരിയാണെന്ന് പറഞ്ഞവരുമുണ്ട്.
അതേ സമയം സമാന്തയെ പ്രശംസിക്കുന്നവരുമുണ്ട്. ഒരു നടിയെന്ന നിലയില്‍ ഇത്തരം ഷോ ഓഫ് അവരുടെ പ്രൊഫഷന്റെ ഭാഗമാണെന്നും അതേകുറിച്ച് അഭിപ്രായം പറയുന്നവര്‍ക്ക് പറയാം എന്നും സമാന്ത ഫാന്‍സ് പറയുന്നു. വര്‍ക്കൗട്ട് ചെയ്യുന്നത് കണ്ട് ആരാധകര്‍ പറയുന്ന നല്ല വാക്കുകള്‍ സമാന്തയ്ക്ക് പോസിറ്റീവ് നല്‍കുമെന്ന് സമാന്ത പക്ഷം വാദിക്കുന്നു.


Click it and Unblock the Notifications











