96 ലെ ജാനു വലിയ വെല്ലുവിളിയായിരുന്നു! തെലുങ്ക് പതിപ്പിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് സാമന്ത!
തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു 96. സിനിമയുടെ കഥയും ഗാനങ്ങളും വിജയ് സേതുപതിയുടേയും ത്രിഷയുടേയും അഭിനയത്തിനുമായിരുന്നു കൈയ്യടി. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കിലും ഒരുക്കിയത്. കന്നഡയിലേക്ക് ഒരുക്കിയതിന് പിന്നാലെയായാണ് ചിത്രം തെലുങ്കിലേക്കും എത്തുന്നത്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തന്നെ സംബന്ധിച്ചിടത്തോളം ഏറെ സ്‌പെഷലായ ചിത്രമാണ് ഇതെന്ന് താരം കുറിച്ചിട്ടുണ്ട്.
ജാനുവെന്ന കഥാപാത്രം വലിയൊരു വെല്ലുവിളിയായിരുന്നു, വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷര്‍വാനന്ദാണ്. കെനിയ , മാലിദ്വീപ്, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. തമിഴ് പതിപ്പിന് ഗാനമൊരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് പതിപ്പിലും എത്തുന്നത്. സാമന്തയുടെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. നഷ്ടപ്രണയത്തിന്റെ കഥയുമായെത്തിയ ചിത്രത്തിന് മികച്ച വിജയമായിരുന്നു ലഭിച്ചത്. 2018 ലെ റിലീസുകളില്‍ മികച്ച നേട്ടം സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു ഇത്.

സഹപാഠികളായ ജാനകി ദേവിയുടേയും കെ രാമചന്ദ്രന്റേയും നഷ്ട പ്രണയത്തിന്റെ കഥയുമായാണ് ചിത്രം എത്തിയത്. 22 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും കാണുന്നതും അന്ന് പറയാതെ പോയ പ്രണയം തുറന്നുപറയുകയും പിന്നീട് ഇരുവരും പിരിയുകയുമായിരുന്നു. തൃഷയും വിജയ് സേതുപതിയും ആദ്യമായൊരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഫോട്ടോഗ്രാഫറുടെ വേഷത്തിലായിരുന്നു വിജയ് സേതുപതി എത്തിയത്. ത്രിഷയുമായുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











