മീടുവിന് പിന്തുണയുമായി സാമന്ത! ലൈംഗികമായി ആക്രമിക്കപ്പെട്ട ഓരോ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്ന് നടി

By Midhun Raj

സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മീ ടു വെളിപ്പെത്തലുകള്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നു. ഹോളിവൂഡില്‍ ആരംഭിച്ച മീടു ക്യാംപെയിന്‍ ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നത് ബോളിവുഡ് നടി തനുശ്രീ ദത്തയിലൂടെയായിരുന്നു. നാനാ പടേക്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തനുശ്രീ നേരത്തെ രംഗത്തെത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്.

തനുശ്രീക്ക് പിന്നാലെ ബോളിവുഡിലും തെന്നിന്ത്യയിലുമുളള നടിമാരും വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. എല്ലാവരും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയുമാണ് വെളിപ്പെടുത്തലുമായി എത്തുന്നത്. അതേസമയം മീടു ക്യാംപയിനിന് പിന്തുണയുമായി നടി സാമന്ത അക്കിനേനി രംഗത്തെത്തിയിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സ്ത്രീകള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചായിരുന്നു സാമന്ത എത്തിയിരുന്നത്.

മീടുവിന് പിന്തുണയുമായി സാമന്ത

മീടുവിന് പിന്തുണയുമായി സാമന്ത

തന്റെ ട്വിറ്റര്‍ പേജീലുടെയായിരുന്നു മീ ടു മൂവ്‌മെന്റിന് പിന്തുണയുമായി സാമന്ത എത്തിയിരുന്നത്. "തങ്ങള്‍ ആക്രമിക്കപ്പെട്ട കാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദിക്കപ്പേടേണ്ടതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും നിങ്ങളെ പരിഹസിക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും തെളിവുകള്‍ ചോദിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക. സാമന്ത ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

നടിമാരുടെ വെളിപ്പെടുത്തല്‍

നടിമാരുടെ വെളിപ്പെടുത്തല്‍

2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ ദത്ത വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ഇതിനു ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടതായും നടി പറഞ്ഞിരുന്നു. ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു നടി നടത്തിയിരുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കങ്കണ പറഞ്ഞത്

കങ്കണ പറഞ്ഞത്

കരിയറില്‍ വഴിത്തിരിവായി മാറിയ ക്വീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനെതിരെ ആയിരുന്നു കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വികാസ് ബഹലിനെതിരെ ആയിരുന്നു ലൈംഗികാരോപണവുമായി നടി എത്തിയിരുന്നത്. ക്വീനിന്‌റെ ചിത്രീകരണത്തിനിടെ അസ്വസ്ഥത ഉളവാക്കുന്ന രീതിയിലുളള പെരുമാറ്റം വികാസില്‍ നിന്ന് ഉണ്ടായതായി കങ്കണ പറഞ്ഞിരുന്നു.പല അവസരങ്ങളിലും വികാസ് ബലമായി കെട്ടിപ്പിടിക്കാറുണ്ടായിരുന്നു എന്ന കങ്കണ പറഞ്ഞു. കെട്ടിപ്പിടിക്കുന്നതിനിടയില്‍ കഴുത്തില്‍ മുഖം ചേര്‍ത്ത് വയ്ക്കാറുണ്ടെന്നും കഴിവതും അയാളെ അകറ്റിനിര്‍ത്താനാണ് താന്‍ ശ്രമിച്ചിരുന്നതെന്നും കങ്കണ പറഞ്ഞു.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവമായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞിരുന്നത്. 18ാമത്തെ വയസിനിടയില്‍ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്ന് ധൈര്യത്തോടെ അദ്ദേഹത്തെ നേരിട്ടുവന്നുമാണ് സണ്ണി പറഞ്ഞത്. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് സണ്ണി പറഞ്ഞില്ലായിരുന്നു. അയാളുമായി ഒരു നിയമയുദ്ധത്തിനു താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താഞ്ഞത് എന്നായിരുന്നു സണ്ണി പറഞ്ഞത്.

ചിന്മയി

ചിന്മയി

തന്റെ ചെറുപ്പകാലത്തു നേരിട്ട മോശം അനുഭവങ്ങളായിരുന്നു ഗായിക ചിന്മയി വെളിപ്പെടുത്തിയിരുന്നത്. സമൂഹം ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പിറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. അവിടെ നിന്ന് വളരെ മാന്യമായ രീതിയില്‍ ബൈ പറഞ്ഞാണ് അന്ന് പിരിഞ്ഞത്. അന്ന് നേരിടേണ്ടി വന്ന ദുരനുഭവം പലരുമായി പങ്കുവെച്ചിരുന്നെങ്കിലും എല്ലാവരും എന്ന നിശബ്ദയാക്കുകയാണ് ചെയ്തത്. ചിന്മയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X