നീ ഞങ്ങളുടെ അഭിമാനമാണ് പാര്‍വതി! ഉയരെയിലെ പ്രകടനത്തിന് പ്രശംസയുമായി സാമന്ത! ട്വീറ്റ് വൈറല്‍
Recommended Video
പാര്‍വതിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഉയരെ. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ഉയരെയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. പാര്‍വതിയുടെ പ്രകടനത്തെയും ചിത്രത്തെയും പ്രശംസിച്ച് നിരവധി പേര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഇതില്‍ എറ്റവുമൊടുവിലായി നടി സാമന്ത അക്കിനേനിയാണ് എത്തിയിരുന്നത്. ഉയരെ കണ്ട സാമന്ത പാര്‍വതിയെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ഉയരെ കണ്ടു എന്നു പറഞ്ഞുകൊണ്ടാണ് സാമന്തയുടെ ട്വീറ്റ് തുടങ്ങുന്നത്.

അത് നിങ്ങളില്‍ ദേഷ്യമുണ്ടാക്കും, കരയിക്കും, ചിന്തിപ്പിക്കും,സ്‌നേഹിപ്പിക്കും, നിങ്ങളില്‍ പ്രതീക്ഷ വളര്‍ത്തും, നിങ്ങളെ പ്രചോദിപ്പിക്കും. നന്ദി പാര്‍വതി, നീ ഞങ്ങളുടെ അഭിമാനമാണ്. സംവിധായകന്‍ മനു, ബോബി സഞ്ജയ്, അണിയറ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. സാമന്ത ഉയരെയെക്കുറിച്ച് ട്വീറ്റ് ചെയ്തു,.
അതേസമയം സാമന്തയ്ക്ക് നന്ദി അറിയിച്ച് പാര്‍വതി റിട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍വതിക്കു പുറമെ ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും ഉയരെയില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സിദ്ധിഖ്, പ്രേംപ്രകാശ്, ഭഗത് മാനുവല്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഇന്ത്യയ്ക്കു പുറത്തും റിലീസ് ചെയ്ത സിനിമയ്ക്ക് അവിടെയും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications