പ്രചോദനമാവുന്നത് തുടരുക, കൂടുതല്‍ കരുത്തുണ്ടാകട്ടെ, നയന്‍താരയ്ക്ക് ജന്മദിനാശംസകളുമായി സാമന്ത

By Midhun Raj

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 36ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയ നായികയാണ് നയന്‍സ്. നായികാ വേഷങ്ങള്‍ക്ക് പുറമെ കേന്ദ്രകഥാപാത്രമായുമുളള ചിത്രങ്ങളും ചെയ്തതിന് പിന്നാലെയാണ് നടിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ചത്.

samantha-nayanthara

അതേസമയം നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള സാമന്തയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നയന്‍താരയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സാമന്ത ആശംസകള്‍ നേര്‍ന്നത്. തിളങ്ങുകയും കൂടുതല്‍ തിളങ്ങുകയും ചെയ്തുകൊണ്ടിരിക്കൂ എന്നാണ് നയന്‍സിന് ആശംസകള്‍ നേര്‍ന്ന് സാമന്ത കുറിച്ചത്. ഒരെയൊരു നയന്‍താരയ്ക്ക് ജന്മദിന ആശംസകള്‍. തിളങ്ങിക്കൊണ്ടിരിക്കുകയും കൂടുതല്‍ തിളങ്ങുകയും ചെയ്യുക.

നമ്മുടെ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നമ്മളെ പ്രചോദിപ്പിക്കുക, കൂടുതല്‍ കരുത്തുണ്ടാകട്ടെ. നിങ്ങളുടെ കരുത്തിനും നിശബ്ദമായി കാട്ടുന്ന നിശ്ചയ ദാര്‍ഢ്യത്തിനും സല്യൂട്ട് എന്നും സാമന്ത നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചു. അതേസമയം എന്റെ തങ്കമേ എന്ന് വിളിച്ചുകൊണ്ടാണ് നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് കാമുകന്‍ വിഘ്‌നേഷ് ശിവന്‍ എത്തിയത്. നയന്‍താരയുടെ ജന്മദിനത്തില്‍ എറ്റവും പുതിയ ചിത്രമായ നെട്രികണിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ നയന്‍സിന് ആശംസകള്‍ നേര്‍ന്ന് ചാക്കോച്ചനും പുതിയ ചിത്രമായ നിഴലിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തിന് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് നിഴല്‍. അടുത്തിടെയാണ് നയന്‍സും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായക വേഷത്തില്‍ എത്തുന്നത്. കത്തുവാക്കുളള രണ്ട് കാതല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വാലന്റൈന്‍സ് ഡേയുടെ അന്നായിരുന്നു ചിത്രം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍, നയന്‍താര, വിജയ് സേതുപതി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read more about: nayanthara samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X