TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ശരീരം ഒരിക്കലും സമാന്തുടെ മനസ്സിനെ തളര്‍ത്താറില്ല.. ചിത്രങ്ങള്‍ കാണൂ...
2018 എന്ന വര്‍ഷം സമാന്തയെ സംബന്ധിച്ച് വളരെ നല്ലതായിരുന്നു. രംഗസ്ഥലം, മഹാനടി, ഇരുമ്പുതിരൈ, യുടേണ്‍ എന്നിങ്ങനെ തുടരെ തുടരെ വിജയ ചിത്രങ്ങള്‍. വിവാഹം ഒരിക്കലും സ്വപ്നങ്ങള്‍ക്ക് തടയല്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടെയായിരുന്നു സമാന്തയുടെ 2018.
അക്കിനേനി നാഗ ചൈതന്യയുമായുള്ള വിവാഹം ഒരു തരത്തിലും സമാന്തയുടെ കരിയറിനെയോ ഇഷ്ടങ്ങളെയോ ബാധിച്ചിട്ടില്ല. സമാന്ത എങ്ങിനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. കരിയറില്‍ കുറച്ചുകൂടെ ശ്രദ്ധയും സ്വാതന്ത്രവുമുണ്ട് എന്ന് കൂടെ പറയാം.

ജോലിയുടെ ഭാഗമായി ഇപ്പോഴും സമാന്ത ശരീര സൗന്ദര്യം നിലനിര്‍ത്തുന്നു. വടിവൊത്ത ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ സമാന്ത ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിന്റെ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.
വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ എടുത്ത ഒരു ഫോട്ടോയ്ക്ക് 'ശരീരം മനസ്സിനെ തളര്ത്താതിരിക്കുമ്പോള്' എന്ന ക്യാപ്ഷനാണ് സാം കൊടുത്തിരിയ്്കുന്നത്. ആ പറഞ്ഞതിനെ അന്വര്‍ത്ഥമാക്കുന്നതാണ് സാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍.
സൂപ്പര്‍ ഡ്യൂലക്സ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ സമാന്ത. ഭര്‍ത്താവ് നാഗ ചൈതന്യയ്ക്കൊപ്പം അഭിനയിക്കുന്ന മഞ്ജിലിയാണ് മറ്റൊരു ചിത്രം. രണ്ടും സമാന്ത ഫാന്‍സിന് വലിയ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രങ്ങളാണ്.