'2020ലെ മികച്ച വാര്‍ത്ത'! റാണ ദഗുബതിയ്ക്കും മിഹികയ്ക്കും ആശംസയുമായി സാമന്ത

By Midhun Raj

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് റാണ ദഗുബതി. ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ബാഹുബലിക്ക് പിന്നാലെയാണ് റാണ ദഗുബതിയുടെ താരമൂല്യം ഉയര്‍ന്നത്. ബാഹുബലി കഴിഞ്ഞും ശ്രദ്ധേയ സിനിമകള്‍ ചെയ്ത് റാണ വീണ്ടും തിളങ്ങിയിരുന്നു.

അടുത്തിടെയാണ് നടന്റെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുതുടങ്ങിയത്. പ്രതിശ്രുത വധുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് റാണ തന്നെയാണ് വിവാഹിതനാകാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

തുടര്‍ന്ന് റാണയുടെയും

തുടര്‍ന്ന് റാണയുടെയും പ്രതിശ്രുത വധു മിഹിക ബജാജിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് റാണ ദഗുബതി വിവാഹത്തിനായി ഒരുങ്ങുന്നത്. ചടങ്ങിന് ശേഷം ഇപ്പോള്‍ ഞങ്ങളുടെ ബന്ധം ഒഫീഷ്യലായി എന്നാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.

മുണ്ടും ഷര്‍ട്ടും

മുണ്ടും ഷര്‍ട്ടും ധരിച്ചുകൊണ്ടായിരുന്നു റാണ ചടങ്ങിന് എത്തിയത്. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളോട് കൂടിയ പട്ട് സാരിയായിരുന്നു മിഹികയുടെ വേഷം. ഹൈദരാബാദില്‍ വെച്ച് ലളിതമായ ചടങ്ങുകളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ലോക് ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്. മുന്‍പ് അവള്‍ യെസ് പറഞ്ഞു എന്ന് കുറിച്ചുകൊണ്ടാണ് മിഹികയ്‌ക്കൊപ്പമുളള ചിത്രം റാണ ദഗുബതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

വ്യവസായി

വ്യവസായി സുരേഷ് ബജാജിന്റെയും ജ്വല്ലറി ഡിസൈറാമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ഡിസംബറില്‍ വിവാഹം നടത്താനാണ് രണ്ട് കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റാണയുടെ പിതാവും തെലുങ്ക് നിര്‍മ്മാതാവുമായ സുരേഷ് ബാബു അറിയിച്ചിരുന്നു. റാണ ദഗുബതിക്ക് പിന്നാലെ സാമന്ത അക്കിനേനിയും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

2020ലെ

2020ലെ മികച്ച വാര്‍ത്ത ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി എന്നായിരുന്നു സാമന്ത കുറിച്ചത്. സാമന്ത പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റാണ ദഗുബതിയുടെ ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് നാഗചൈതന്യയും സാമന്തയും. ലോക് ഡൗണ്‍ സമയത്തുളള സുഹൃത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിന് ഇവരും എത്തുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാനും

ദുല്‍ഖര്‍ സല്‍മാനും റാണ ദഗുബതിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ദുല്‍ഖറിന്റെ മകള്‍ മറിയത്തെ കാണാനായി റാണ എത്തിയത് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചെന്നെെയിലുളള സമയത്താണ് നാഗചൈതന്യ, റാണ, ദുല്‍ഖര്‍, വിക്രം പ്രഭു തുടങ്ങിയവര്‍ സൗഹൃദത്തിലായത്. ദുല്‍ഖറാണ് മലയാളത്തില്‍ തന്റെ ഇഷ്ടതാരമെന്ന് റാണ ദഗുബതി മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

Read more about: rana daggubati samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X