»   » സാമന്ത-ചൈതു കല്യാണം: നാഗ ചൈതന്യ വാക്ക് മാറ്റുന്നു, അച്ഛന് വിഷമമാകുമെന്നും താരം!!!

സാമന്ത-ചൈതു കല്യാണം: നാഗ ചൈതന്യ വാക്ക് മാറ്റുന്നു, അച്ഛന് വിഷമമാകുമെന്നും താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന നിമിഷമാണ് ഒക്ടോബര്‍ ആറ്. അന്നാണ് സാമന്തയുടെ നാഗ ചൈതന്യയുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗോവയില്‍ രണ്ട് ദിവസങ്ങളിലായി ആര്‍ഭാടപൂര്‍വ്വമാണ്മ വിവാഹം നടക്കുന്നത്. തന്നെ സംബന്ധിച്ച് വിവാഹം നേരത്തെ കഴിഞ്ഞതാണ്. തങ്ങളേക്കാള്‍ മറ്റുള്ളവരാണ് ഇക്കാര്യത്തില്‍ ഏറെ ആകാംഷയുള്ളവരെന്ന് സാമന്ത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ആറിന് പരമ്പരാഗത തെലുങ്ക് ഹിന്ദു ആചാര പ്രകാരവും ഒക്ടോബര്‍ എട്ടിന് ക്രിസ്ത്യന്‍ ആചാര പ്രകാരവുമാണ് വിവാഹം നടത്തുന്നത്. ഇതിന് മുമ്പ് കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. 

Nagu Samantha

വിവാഹത്തിന്റെ ചെലവുകളെ സംബന്ധിച്ച് താന്‍ ആദ്യ പറഞ്ഞ വാക്കില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ് നാഗ ചൈതന്യ. വിവാഹത്തിന്റെ ചെലവുകള്‍ താരങ്ങള്‍ വഹിക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇവ നിഷേധിച്ചിരിക്കുയാണ് നാഗ ചൈതന്യ ഇപ്പോള്‍. വിവാഹത്തിന്റെ ചെലവ് മാതാപിതാക്കള്‍ വഹിക്കും എന്നാണ് നാഗ ചൈതന്യ പറയുന്നത്. കല്യാണത്തിനുള്ള ചെലവുകള്‍ സ്വയം വഹിച്ചാല്‍ അത് തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നാണ് നാഗ ചൈതന്യ പറയുന്നത്. 

ബിഗ് ഡേക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടേയും കുടുംബങ്ങള്‍ തകൃതിയായി നടത്തികൊണ്ടിരിക്കുകയാണ്. കല്യാണത്തിന് ശേഷവും സാമന്ത അഭിനയം തുടരുമെന്ന് ചെതന്യ വ്യക്തമാക്കിയിരുന്നു.

English summary
Naga Chaitanya has shared important details regarding his upcoming wedding to his long-time sweetheart, Samantha Ruth Prabhu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam