»   » ഇത് താരറാണിമാര്‍ തമ്മിലുള്ള മത്സരം! അനുഷ്‌കയെ പിന്തള്ളി സാമന്ത തന്നെ ആ റെക്കോര്‍ഡ് സ്വന്തമാക്കി!

ഇത് താരറാണിമാര്‍ തമ്മിലുള്ള മത്സരം! അനുഷ്‌കയെ പിന്തള്ളി സാമന്ത തന്നെ ആ റെക്കോര്‍ഡ് സ്വന്തമാക്കി!

Written By:
Subscribe to Filmibeat Malayalam

താരങ്ങളും സിനിമകളും തമ്മില്‍ മത്സരമാണെന്ന് പറയാം. ബോക്‌സോഫീസില്‍ നൂറ് കോടിയും ആയിരം കോടിയും രണ്ടായിരം കോടിയും മറികടന്നാണ് ഇന്ത്യന്‍ സിനിമകളുടെ വിജയം. ആയിരം കോടി മുതല്‍ മുടക്കില്‍ ബ്രഹ്മാണ്ഡ സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ തെലുങ്കിലെ രാംചരണിന്റെ സിനിമയുടെ വിജയാഘോഷത്തിലാണ് പലരും.

രാംചരണം സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രംഗസ്ഥലം കഴിഞ്ഞ ദിവസമായിരുന്നു റിലീസിനെത്തിയത്. ആദ്യദിനം തന്നെ കോടികള്‍ വാരിക്കൂട്ടിയ സിനിമ നാല് ദിവസം കൊണ്ട് ബോക്‌സോഫീസില്‍ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഒപ്പം സാമന്ത ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

രംഗസ്ഥലത്തിന്റെ വിജയം

തെലുങ്കിലെ താരപുത്രനായ രാംചരണും സാമന്ത അക്കിനേനിയും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് രംഗസ്ഥലം. സുകുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ തുടക്കം തന്നെ മോശമില്ലാതെയായിരുന്നു. തെലുങ്ക് പീരിഡ് ഡ്രാമ ചിത്രമായി നിര്‍മ്മിച്ച രംഗസ്ഥലം മാര്‍ച്ച് 30 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ ഭരത്വരാജ്, തുടങ്ങിവരായിരുന്നു മറ്റ് താരങ്ങള്‍. ആദ്യദിനം ആഗോളതലത്തില്‍ 46 കോടി രൂപയായിരുന്നു രംഗസ്ഥലം സ്വന്തമാക്കിയത്. നാല് ദിവസം പിന്നിടുമ്പോള്‍ 100 കോടി ക്ലബ്ബിലേക്ക് സിനിമ അതിവേഗം എത്തിയിരിക്കുകയാണ്.

അനുഷ്‌കയുടെ റെക്കോര്‍ഡ്

രംഗസ്ഥലം 100 കോടി ക്ലബ്ബിലെത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ താരസുന്ദരിമാരുടെ 100 കോടി ക്ലബ്ബിലാണ് ഒന്നാം സ്ഥാനത്തേക്ക് സാമന്ത എത്തിയിരിക്കുന്നത്. അനുഷ്‌ക ഷെട്ടിയെ കടത്തിവെട്ടിയാണ് സാമന്ത ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അനുഷ്‌കയ്ക്ക് 100 കോടി ക്ലബ്ബിലെത്തിയ ആറ് സിനിമകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രംഗസ്ഥലം എന്ന ചിത്രത്തിന് 100 കോടി കിട്ടിയതോടെ 8 സിനിമകളുമായിട്ടാണ് സാമന്ത മുന്നിലെത്തിയത്. ബിഗ് റിലീസ് സിനിമകളിലായി തമിഴിലും തെലുങ്കിലുമായി രണ്ട് നടിമാരും തിരക്കുകളിലാണ്..

രാംചരണിന്റെ സിനിമ

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തിളക്കമാര്‍ന്ന പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞതോടെ രാംചരണിന്റെ കരിയറിലെ ബെസ്റ്റ് സിനിമയായിട്ടാണ് രംഗസ്ഥലം മുദ്രകുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് അഞ്ചില്‍ നാലും, ഐഎംഡിബി റേറ്റിംഗ് പ്രാകരം 10 ല്‍ 9.2 പോയിന്റുമാണ് സിനിമ നേടിയിരിക്കുന്നത്. ആഭ്യന്തര അന്താരാഷ്ട്ര ബോക്‌സോഫീസുകളില്‍ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച സിനിമ അവിടെ നിന്നും കോടികള്‍ വാരിക്കൂട്ടിയാണ് പ്രദര്‍ശനം തുടരുന്നത്. വരും ദിവസങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ രംഗസ്ഥലം മറ്റ് പല റെക്കോര്‍ഡുകളും സ്വന്തമാക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

കളക്ഷന്‍ കോടികള്‍

ആദ്യദിനം 46 കോടി, നാല് ദിവസം കൊണ്ട് 100 കോടി. എന്നിങ്ങനെ കോടികള്‍ മാത്രം വാരിക്കൂട്ടിയ സിനിമ റിലീസ് ദിനത്തില്‍ തെലുങ്കാനയില്‍ നിന്നു മാത്രമായി ആദ്യദിനം 28.8 കോടി രൂപയായിരുന്നു നേടിയത്. അവധി ദിനങ്ങള്‍ വന്നതിനാല്‍ സിനിമയ്ക്ക് വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ റിലീസിനെത്തിയ അന്ന് തന്നെ വിദേശത്തേക്കും സിനിമ എത്തിയിരുന്നു. അമേരിക്കയില്‍ നിന്നും 4.39 കോടിയും ഓസ്‌ട്രേലിയയില്‍ നിന്ന് 84 ലക്ഷം രൂപയും നേടി വിദേശത്തും മികവുറ്റ പ്രകടനം തന്നെയാണ് സിനിമ കാഴ്ച വെക്കുന്നത്. സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശ് ട്വീറ്ററിലൂടെയായിരുന്നു കണക്കുകള്‍ പുറത്ത് വിട്ടത്.

യുവനടിമാര്‍ക്ക് വിവാഹം വേണ്ടേ? നീരജിന് പിന്നാലെ മറ്റൊരു യുവതാരത്തിനും വിവാഹം!ഫോട്ടോസും ടീസറും വൈറല്‍

തെലുങ്കിലെ താരപുത്രനും കിടുവാണ്! രാം ചരണിന്റെ കരിയര്‍ ബെസ്റ്റായി രംഗസ്ഥലം, വാരിക്കൂട്ടിയത് കോടികള്‍?

English summary
Samantha beats Anushka Shetty the highest no.of 100 crore films at the box office

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X