»   » സമാന്ത നാഗ ചൈതന്യയ്ക്ക് നല്‍കിയ 75 ലക്ഷം രൂപയുടെ വിവാഹ സമ്മാനം, എന്താണെന്നറിയാമോ?

സമാന്ത നാഗ ചൈതന്യയ്ക്ക് നല്‍കിയ 75 ലക്ഷം രൂപയുടെ വിവാഹ സമ്മാനം, എന്താണെന്നറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ ഗോസിപ്പുകള്‍ക്ക് ശേഷം നാഗ ചൈതന്യയുടെയും സമാന്തയുടെയും പ്രണയ വാര്‍ത്തകള്‍ ഇരുവരും സ്ഥിരീകരിച്ചു. 2016 ല്‍ തന്നെ വിവാഹക്കാര്യത്തില്‍ ഇരുവീട്ടുകാരും തീരുമാനങ്ങള്‍ എടുത്തിരുന്നു.

നാഗചൈതന്യ തനിക്ക് വേണ്ടി കരഞ്ഞു, ഹൃദയത്തില്‍ തട്ടിയ അനുഭവത്തെക്കുറിച്ച് സാമന്ത

2017 ല്‍ വിവാഹം ഉണ്ടാകും എന്നാണ് അപ്പോള്‍ പറഞ്ഞത്. ഇപ്പോഴിതാ വിവാഹ നിശ്ചയവും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിയ്ക്കുന്നു. വിവാഹ നിശ്ചയത്തിന് മുന്‍പേ തന്നെ സമാന്ത ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ഒരു സമ്മാനവും ഭാവി വരന് നല്‍കി കഴിഞ്ഞുവത്രെ.

എപ്പോഴാണ് വിവാഹ നിശ്ചയം

ജനുവരി 29 ന് ഹൈദരാബാദില്‍ വച്ച് നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹ നിശ്ചയം നടക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിശ്ചയത്തില്‍ പങ്കെടുക്കും.

സമാന്തയുടെ സമ്മാനം

വിവാഹ നിശ്ചയത്തിന് മുന്നോടിയായി സമാന്ത നാഗ ചൈതന്യയ്ക്ക് ഒരു കിടിലന്‍ സമ്മാനം നല്‍കി. ഇറ്റാലിയന്‍ നിര്‍മിതമായ എംവി അഗസ്റ്റ സ്‌പോട്‌സ് ബൈക്ക്. 75 ലക്ഷം രൂപയാണത്രെ ഇതിന്റെ വില.

സമാന്ത- ചാഗ ചൈതന്യ പ്രണയം

യെന്‍ മായ ചെസുവേ, മനം, ഓട്ടോ നഗര്‍ സൂര്യ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് നാഗ ചൈതന്യയും സമാന്തയും പ്രണയത്തിലായത്. തുടക്കത്തില്‍ വന്നിരുന്ന ഗോസിപ്പുകള്‍ ഇരുവരും നിഷേധിച്ചു. പിന്നീട് ട്വിറ്ററിലൂടെ സമാന്ത തന്നെയാണ് പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്.

വിവാഹത്തിലേക്ക്

വിവാഹം തീരുമാനിച്ചതിന് ശേഷമാണ് സമാന്ത നാഗ ചൈതന്യയുമായുള്ള ബന്ധം ആരാധകരെ അറിയിച്ചത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.

സിനിമാ തിരക്കുകള്‍

നിലവില്‍ ഇരുമ്പ് തിരൈ, അനീതി കഥൈകള്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സമാന്ത. വിവാഹ ശേഷവും അഭിനയം തുടരും എന്നാണ് കേള്‍ക്കുന്നത്. എന്‍സി13 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിക്കിലാണ് നാഗ ചൈതന്യ.

English summary
Everyone know that cutest lovebirds of Tollywood Industry Naga Chaitanya and Samantha Ruth Prabhu are going to get engaged on 29th January at N-Convention. Now, Samantha certainly surprised Chaitu with an expensive gift.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam