»   » ആദ്യം പരാമ്പരാഗത രീതിയില്‍, പിന്നീട് ക്രിസ്തീയ ആചാര പ്രകാരം, ഇരുവട്ടം മണവാട്ടിയാവാനൊരുങ്ങി സാമന്ത!!

ആദ്യം പരാമ്പരാഗത രീതിയില്‍, പിന്നീട് ക്രിസ്തീയ ആചാര പ്രകാരം, ഇരുവട്ടം മണവാട്ടിയാവാനൊരുങ്ങി സാമന്ത!!

Posted By: Nihara
Subscribe to Filmibeat Malayalam

സാമന്ത നാഗചൈതന്യ വിവാഹത്തിനായി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഹൈദരാബാദില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. ഒക്‌ടോബര്‍ ആറിന് ഗോവയില്‍ വെച്ചാണ് വിവാഹം നടത്തുന്നത്. വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇവരുടെ ആരാധകരും ആവേശത്തിലാണ്. വിവാഹത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിയാനാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

പരമ്പരാഗത തെലുങ്ക് ആചാരപ്രകാരമായിരിക്കും ആദ്യം ചടങ്ങുകള്‍ നടത്തുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ഈ ചടങ്ങില്‍ പങ്കെടുക്കുക. തുടര്‍ന്ന് അടുത്ത ആഴ്ചയില്‍ ക്രിസ്തീയ ആചാരപ്രകാരവും വിവാഹം നടത്തും ഗോവയിലെ ഒരു പള്ളിയില്‍ വെച്ചായിരിക്കും വിവാഹം നടത്തുകയെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Samantha, naga chaithanya

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങുന്നത്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത യെ മായാ ചെസവെ എന്ന സിനിമയിലൂടെയാണ് പ്രണയ ജോഡികള്‍ ആദ്യമായി ഒന്നിച്ചെത്തിയത്. തെന്നിന്ത്യ മുഴുവന്‍ കാത്തിരിക്കുന്നൊരു താരവിവാഹം കൂടിയാണിത്. വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് സാമന്തയും ചേരുമോയെന്നായിരുന്നു പ്രേക്ഷകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ വിവാഹ ശേഷവും അഭിനയം തുടരുമെന്ന് സാമന്ത വ്യക്തമാക്കിയതോടെ ആശങ്കള്‍ അസ്ഥാനതാതവുകയായിരുന്നു.

English summary
It seems like a surreal case of reel-life-turning-real! Remember that wedding scene from Manam where Naga Chaitanya and Samantha tie the knot? Well, that's going to play out for real at a plush Goa location early this October. Yes, the couple who got engaged in Hyderabad in January have decided to go in for a fun beach wedding in Goa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam