എല്ലാ പെണ്‍കുട്ടികളെയും പോലെ സമാന്തയും, ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അച്ഛനെ ഉപേക്ഷിച്ചു!!
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ദിവ്യ പ്രകാശിനോട് (നസ്‌റിയ നസീം) കുട്ടന്‍ (നിവിന്‍ പോളി) ചോദിക്കുന്നുണ്ട്..'കല്യാണം കഴിഞ്ഞാല്‍ നിന്റെ പേര് എങ്ങനെയാ'ണെന്ന' അപ്പോള്‍ പറയും, 'ദിവ്യ പ്രകാശ് ടു ദിവ്യ ദാസ്'. കല്യാണം കഴിഞ്ഞാല്‍ പേരു മാറ്റുന്നത് ബോണസാണോ എന്ന് അജു (ദുല്‍ഖര്‍ സല്‍മാന്‍) ചോദിക്കുന്ന ഭാഗവും ചിത്രത്തിലുണ്ട്.
എന്നാല്‍ അത് നാട്ട് നടപ്പാണ് അജൂ.. കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ അച്ഛന്റെ പേര് മാറ്റി, ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് പറയും. സമാന്തയും അത്തരമൊരു സാധാരണ പെണ്‍കുട്ടിയാണെന്ന് തെളിയിച്ചിരിയ്ക്കുന്നു.

വിവാഹ ശേഷം പേര് മാറ്റ് സമാന്ത റുത് പ്രഭു. അക്കിനേനി നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം അച്ഛന്‍ പ്രഭവിന്റെ പേര് സമാന്ത ഉപേക്ഷിച്ചു. ട്വിറ്ററില്‍ സമാന്ത അക്കിനേനി എന്നാണ് ഇപ്പോള്‍ നടിയുടെ പേര്.
ട്വിറ്ററില്‍ സമാന്ത പേര് മാറ്റിയത് വൈറലായിരിയ്ക്കുകയാണിപ്പോള്‍. രേഖകളിലും സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും ഇനി അക്കിനേനി മാത്രം. അക്കിനേനി കുടുംബത്തിന്റെ ഭാഗമായിരിയ്ക്കുകയാണ് സമാന്തയും.
ഒക്‌ടോബര്‍ ആറിനും എട്ടിനുമാണ് സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം ഗൗവയില്‍ വച്ച് നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും ഒന്നിച്ചത്.


Click it and Unblock the Notifications











