നിന്നെയും അവന്‍ വഞ്ചിക്കും, ആ കുടുംബം മുഴുവന്‍ ധാര്‍മികത ഇല്ലാത്തവരാണ്! നിര്‍ത്താതെ വിമര്‍ശനം നേരിട്ട് ശോഭിത

വിവാഹിതയാവാന്‍ ഒരുങ്ങുന്നു എന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശോഭിത ധൂലിപാല. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചാണ് ശോഭിത മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയത്. എന്നാല്‍ നടന്‍ നാഗ ചൈതന്യയുമായി പ്രണയത്തിലായതിന്റെ പേരില്‍ നടിയിപ്പോള്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്.

തെന്നിന്ത്യയിലെ പ്രമുഖ താരകുടുംബമാണ് നടന്‍ നാഗ ചൈതന്യയുടേത്. നടന്റെ ഭാര്യയായി നടി സാമന്ത രുത്പ്രഭു എത്തിയതോടെ കുടുംബവിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി. എന്നാല്‍ ഇവരുടെ വിവാഹമോചനത്തിന് കാരണമായത് ശോഭിതയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. നാഗയുമായി ശോഭിത വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നതാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം.

sobhitha

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചടങ്ങുകളിലെ ചിത്രങ്ങള്‍ക്ക് താഴെ ആശംസാപ്രവഹാമാണ്. സിനിമയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെയാണ് കമന്റുകളുമായി എത്തിയത്. അവിടെ വിമര്‍ശനം കുറവാണെങ്കിലും നാഗ ചൈതന്യയുടെയും ശോഭിതയുടെയും സിനിമകളൊന്നും ഇനി കാണില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം വിവാഹനിശ്ചയത്തിന് വേണ്ടി ഒരുങ്ങുന്ന ശോഭിതയുടെ ഒരു വീഡിയോ വൈറലാവുകയാണ്. മേക്കപ്പ് ഇടുന്നതും പിന്നീട് വധുവായി ഒരുങ്ങുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഇതിന് താഴെ നടിയെ അധിക്ഷേപിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

അവരുടെ മുഴുവന്‍ കുടുംബത്തിനും ധാര്‍മികതയില്ല. ഈ അന്നബെല്ലെ നേടിയെടുക്കാന്‍ നാഗ ചൈതന്യയ്ക്ക് ഒരു രാജകുമാരിയെ നഷ്ടമാക്കി, സാമന്തയ്ക്ക് പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല, നിങ്ങള്‍ രണ്ടുപേരേക്കാളും സാമന്ത വിജയിച്ചിരിക്കുന്നു... എന്നിങ്ങനെ ശോഭിതയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

sobhitha

അധികകാലം ഇത് മുന്നോട്ട് പോവില്ല. അവന്‍ നിങ്ങളെയും വഞ്ചിക്കും.അന്നേരം വിഷമിക്കേണ്ടതില്ലെന്ന് തുടങ്ങി നടിയ്ക്ക് മുന്നറിയിപ്പുമായിട്ടും ചിലരെത്തിയിട്ടുണ്ട്. എന്നാല്‍ സിനിമാ താരങ്ങളായി പോയി എന്നത് കൊണ്ട് ഇത്തരം വിമര്‍ശനങ്ങളൊക്കെ താരങ്ങള്‍ നേരിടേണ്ടതുണ്ടോന്ന് ചോദിക്കുകയാണ് ആരാധകര്‍.

സാമന്തയെ സ്വര്‍ണമായിട്ടും ശോഭിതയെ കല്‍ക്കരി ആയിട്ടുമാണ് ചിലര്‍ ഉപമിക്കുന്നത്. ഇവിടെ എന്ത് കല്‍ക്കരിയും സ്വര്‍ണ്ണവുമാണെന്നാണ് പറയുന്നത്? ഈ പറയുന്നവരൊക്കെ ശരിക്കും വളരേണ്ടതുണ്ടെന്ന് പറയുകയാണ് ഒരു ആരാധകന്‍. എല്ലാവര്‍ക്കും അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവരവരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അവര്‍ക്കല്ലേ അറിയുകയുള്ളു. അവരുടെ ജീവിതത്തെ കുറിച്ച് വിധിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അര്‍ഹതയാണെന്നും ആരാധകന്‍ ചോദിക്കുന്നു.

ഓഗസ്റ്റ് എട്ടിനായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം പുറംലോകത്തെ അറിയിച്ചത്. മകനും മരുമകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിരുന്നു.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X