മലയാളത്തില്‍ അഭിനയിക്കാന്‍ സാമന്തയ്ക്കിഷ്ടം
തെന്നിന്ത്യന്‍ നായിക സാമന്ത റൂത്ത് പ്രഭു ആലപ്പുഴയില്‍. തമിഴില്‍ തരംഗം സൃഷ്ടിച്ച ഗൗതം മേനോന്‍ ചിത്രമായ വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സാമന്ത വീണ്ടും ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്. ഇത്തവണയും ക്രിസ്ത്യന്‍ പള്ളിയില്‍ വച്ചുള്ള ഒരു വിവാഹചിത്രീകരണമാണ് നടന്നത്.
ആലപ്പുഴയിലെ വട്ടയാല്‍ പള്ളിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. പള്ളിയിലെ വിവാഹച്ചടങ്ങിനിടയിലേയ്ക്ക് സാമന്തയും നായകനും വന്നടുക്കുന്നതും വധു സാമന്തയെ ഓടിച്ചെന്ന് കെട്ടിപ്പിടിയ്ക്കുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങളാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. ചിത്രീകരണം നടക്കുന്ന തെലുങ്ക് ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ സാമന്തയുടെ നായകനായി എത്തുന്നത് തെലുങ്ക് സിനിമിയലെ പുതുമുഖ താരം സായി ശ്രീനിവാസാണ്.

അമ്മവഴിയില്‍ തനിയ്ക്ക് ആലപ്പുഴയുമായി ബന്ധമുണ്ടെന്നും ഇവിടെ ചിത്രീകരണത്തിനായി വീണ്ടും എത്തിയതില്‍ സന്തോഷമുണ്ടെന്നുമാണ് ചിത്രീകരണത്തിനിടെ കാണാനെത്തിയവരോട് സാമന്ത പറഞ്ഞത്. മലയാളചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











