ഉദയനിധി സ്റ്റാലിനെ പ്രണയിക്കാന്‍ സമാന്ത തയ്യാര്‍?
ചെന്നൈ: സമാന്ത ഉദയനിധി സ്റ്റാലിന്റെ നായികയാവുന്നു. എന്‍ട്രെന്‍ട്രും പുന്നഗൈ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഐ അഹമ്മദിന്റെ ചിത്രത്തിന് വേണ്ടിയാണ് സമാന്തയും ഉദയനിധിയും ഒന്നിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി ആദ്യം ലക്ഷ്മി മേനോനെയാണ് തീരുമാനിച്ചെരുന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
സമാന്തയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ തിരക്ക് മൂലം ഡേറ്റ് നല്‍കാന്‍ സമാന്തയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് ചിത്രത്തിലെ ചില അണിയറ പ്രവര്‍ത്തകര്‍. ഉദയനിധിയുടെ കാമുകിയുടെ വേഷത്തില്‍ അഭിനയ്ക്കുന്നതിനാണ് സമാന്തയെ ചിത്രത്തിന്റെ സംവിധായകന്‍ സമീപിച്ചത്. സമാന്തയുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ടെന്നും അണിയറെ പ്രവര്‍ത്തകര്‍.

എന്നാല്‍ സമാന്തയുടെ തിരക്കുകള്‍ മൂലം ചിത്രം ഉപേക്ഷിയ്ക്കുമെന്നും റിപ്പോര്‍ട്ട്. സൂര്യനായകനാകുന്ന അന്‍ജാന്‍, വിജയ് ചിത്രം, വിക്രമിന്റെ ഗോലി സോഡ, വിജയ് മില്‍ട്ടന്റെ ഇടം മാറി ഇറങ്ങിയവന്‍ എന്നീ ചിത്രങ്ങളിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ കരാര്‍ ഒപ്പിട്ടു.


Click it and Unblock the Notifications