സമാന്തയും നാഗചൈതന്യയും ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ കണ്ടെത്തിയ സ്ഥലം

താരങ്ങളെല്ലാം ക്രിസ്മസ് - ന്യൂഇയര്‍ അവധി ആഘോഷത്തിലാണ്. സിനിമാ തിരക്കുകള്‍ക്കെല്ലാം ഇടവേള നല്‍കി കുടുംബത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തെലുങ്ക് താരദമ്പതികള്‍ നാഗ ചൈതന്യയുടെയും സമാന്തയയുടെയും അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. നെതര്‍ലാന്റിലെ ആമ്‌സ്റ്റര്‍ഡാമിലായിരുന്നു ഇരുവരുടെയും ന്യൂഇയര്‍ ആഘോഷം. ആംസ്റ്റര്‍ഡാമിലെ റിജക്‌സ് മ്യൂസിയത്തില്‍ നിന്നുള്ള ചിത്രം സമാന്ത പുറത്തുവിട്ടു.

sam

മ്യൂസിയത്തിലെ കാഴ്ച കണ്ടുകൊണ്ട് പിന്‍തിരിഞ്ഞുനില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാം പങ്കുവച്ചത്. ചിത്രത്തില്‍ സമാന്ത മാത്രമേയുള്ളൂ. തനിച്ചല്ല എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. എങ്കില്‍ കൂടെയുള്ളത് ചൈതു തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിയ്ക്കുകയായിരുന്നു.

സമാന്തയുടെയും നാഗചൈതന്യയുടെയും ക്രിസ്മസ് ആഘോഷം ഇന്ത്യയിലായിരുന്നു. എച്ച്‌ഐവി ബാധിച്ച കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച ശേഷമാണ് താരദമ്പതികള്‍ ന്യൂഇയര്‍ അവധി ആഘോഷത്തിനായി വിദേശത്തേക്ക് പറന്നത്.

2018 സമാന്തയെ സംബന്ധിച്ച് മികച്ചൊരു വര്‍ഷമായിരുന്നു. ഇരുമ്പ് തിരൈ, രംഗസ്ഥലം, യുടേണ്‍ എന്നിങ്ങനെ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ്. എല്ലാത്തിലും സമാന്തയുടെ അഭിനയം പ്രശംസകള്‍ നേടി. 2019 ഉം വലിയ പ്രതീക്ഷയോടെയാണ് തുടങ്ങുന്നത്. സൂപര്‍ ഡ്യൂലക്‌സ് ആണ് പ്രതീക്ഷയുയര്‍ത്തുന്ന ചിത്രം. ചൈതുവിനൊപ്പമുള്ള മജിലിയും പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിലന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X