എനിക്ക് വളരെ അധികം പേടിയും വെപ്രാളവും തോന്നുന്നുണ്ട്, എന്നാലും ചെയ്യും; സമാന്ത പറയുന്നു
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് സൂപ്പര്‍ ലേഡിയായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് സമാന്ത. നാഗചൈതന്യയുമായുള്ള വിവാഹമൊന്നും സിനിമയില്‍ സമാന്തയുടെ ജൈത്രയാത്രയ്ക്ക് തടസ്സമായിട്ടില്ല. രങ്കസ്ഥലം, യു ടേണ്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിയ്ക്കുകയാണ് സമാന്ത.
ഇപ്പോഴിതാ പുതിയ ചിത്രം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സമാന്ത. പുതിയ തുടക്കം എന്ന് പറഞ്ഞുകൊണ്ട് സമാന്ത തന്നെയാണ് ആ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്.

നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തന്റെ കഥാപാത്രം തീര്‍ത്തും വ്യത്യസ്തമാണെന്ന് സമാന്ത പറയുന്നു. ഈ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പേടിയും വെപ്രാളവുമുണ്ട്. എന്നിരുന്നാലും പിന്നോട്ടില്ല എന്നാണ് സമാന്ത അക്കിനേനി പറയുന്നത്.
കൊറിയന്‍ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വൃദ്ധയായ സ്ത്രീയെയാണ് സമാന്ത അവതരിപ്പിയ്ക്കുന്നത്. വൃദ്ധയില്‍ നിന്ന് ഇരുപതുകാരിയിലേക്കുള്ള ഒരു സ്ത്രീയുടെ നിഗൂഢമായ മാറ്റത്തെ കുറിച്ചാണ് മിസ് ഗ്രേനി എന്ന ചിത്രം പറയുന്നത്.


Click it and Unblock the Notifications











