»   » ഗോസിപ്പുകള്‍ക്ക് വിട, സമാന്ത നാഗ ചൈതന്യയുടെ വരുംകാല മനൈവി, മരുമകളെ നാഗാര്‍ജ്ജുന്‍ അംഗീകരിച്ചു

ഗോസിപ്പുകള്‍ക്ക് വിട, സമാന്ത നാഗ ചൈതന്യയുടെ വരുംകാല മനൈവി, മരുമകളെ നാഗാര്‍ജ്ജുന്‍ അംഗീകരിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

ഏറെ നാളായി സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള ഗോസിപ്പുകള്‍ വരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്നും മറ്റും വാര്‍ത്തകള്‍ വരുമ്പോഴും, ഇല്ല ആ ബന്ധം ബ്രേക്കപ്പായി എന്ന് ചിലര്‍ പറഞ്ഞു പരത്തി.

എന്നാല്‍ ഇനി ഗോസിപ്പുകള്‍ വേണ്ട. നാഗ ചൈതന്യയുടെ വരും കാല മനൈവി സമാന്ത തന്നെ. സമാന്തയെ നാഗ ചൈതന്യയുടെ അച്ഛനും അമ്മയും അംഗീകരിച്ചും എന്നാണ് പുതിയ വാര്‍ത്ത.

 nagachaithanya-samantha

അടുത്തിടെ ഒരു വിവാഹ ചടങ്ങില്‍ നാഗ ചൈതന്യയ്‌ക്കൊപ്പമാണ് സമാന്ത പങ്കെടുത്തത്. കൈയ്യോട് കൈ കോര്‍ത്തിട്ട് ഇരുവരും വരുന്ന ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. തന്റെ ഭാവി മരുമകളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച നാഗാര്‍ജ്ജുന്‍, എല്ലാവര്‍ക്കും പരിചയപ്പെടുത്തികൊടുത്തുവത്രെ.

നേരത്തെ നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മി രാമനായിഡു ദഗുപതിയെയും സമാന്ത നേരില്‍ ചെന്നു കണ്ടിരുന്നു. അവര്‍ക്കും ഭാവി മരുമകളെ നന്നായി ബോധിച്ചു എന്നാണ് കേട്ടത്. എന്തായാലും ഇനി അധികം വൈകാതെ കല്യാണം ഉണ്ടാവും

English summary
Samantha, Naga Chaitanya come hand-in-hand for Nimmagadda Prasad's daughter's weddin

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam