»   » നാഗചൈതന്യയും സാമന്തയും വോവന്‍ ഫാഷന്‍ ഷോയില്‍!!! ക്യൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു....

നാഗചൈതന്യയും സാമന്തയും വോവന്‍ ഫാഷന്‍ ഷോയില്‍!!! ക്യൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു....

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും മികച്ച താര ജോഡികളെന്ന് പേര് കേട്ട പ്രണയ ജോഡികളാണ് സാമന്തയും നാഗചൈതന്യയും. സാമന്ത ആദ്യമായി നായികയായി എത്തിയ ഗൗതം മേനോന്‍ ചിത്രം യേ മായ ചേസാവേ എന്ന ചിത്രത്തില്‍ നാഗചൈതന്യയായിരുന്നു നായകന്‍. അന്ന് തുടങ്ങിയ അവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹം വരെ എത്തിയിരിക്കുകയാണ്. 

അത് പീഡനമായിരുന്നില്ല, പക്ഷെ അന്ന് നടന്നത്! യഥാര്‍ത്ഥ സംഭവം വെളിപ്പെടുത്തി നടി!!!

ഇരുവരുടേയും ആരാധകര്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുറച്ച് നാളുകളുകളായി ഇവരുടെ വിവാഹ വിശേങ്ങളാണ് സമൂഹ മാധ്യമത്തില്‍ നിറയുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ചേര്‍ന്നിരിക്കുന്ന പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

വോവന്‍ ഫാഷന്‍ ഷോയില്‍

വോവന്‍ ഫാഷന്‍ ഷോ 2017ല്‍ സമാന്തയും നാഗചൈതന്യയും ഒന്നിച്ച് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. ഷോയില്‍ ആദ്യമധ്യാന്തം ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ച് ചേര്‍ന്നാണ് ഇരുവരും ഇരിക്കുന്നത്.

വസ്ത്രങ്ങളും ട്രെന്‍ഡി

ഇരുവരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തത് ട്രെന്‍ഡി വസ്ത്രങ്ങളണിഞ്ഞാണ്. മോണോക്രോം സാരിയില്‍ എത്‌നിക് ലുക്കോടെയാണ് സാമന്ത എത്തിയത്. കാതിസെ വെള്ളി നിറത്തിലുള്ള വലിയ കമ്മലുകള്‍ താരത്തിന് കൂടുതല്‍ ലുക്ക് നല്‍കി. സെമി ഫോര്‍മല്‍ ലുക്കിലാണ് നാഗചൈതന്യ എത്തിയത്.

വിവാഹം രണ്ട് തരത്തില്‍

കാത്തലിക് ആചാരപ്രകാരവും പരമ്പരാഗത തെലുങ്ക് ഹിന്ദു ആചാര പ്രകാരവും വിവാഹം നടക്കും. ഒക്ടോബര്‍ ആറിനും ഒക്ടോബര്‍ എട്ടിനുമായിരിക്കും വിവാഹങ്ങള്‍ നടക്കുന്നത്. വെഡ്ഡിംഗ് റിസപ്ഷന്‍ ഉള്‍പ്പെടെ നാല് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സാമന്തയുടെ വിവാഹ വസ്ത്രം

എന്‍ഗേജ്‌മെന്റിന് അതിസുന്ദരിയായി എത്തിയ സാമന്ത വിവാഹത്തിന് എത്തു അതിലും ഗംഭീരമായിട്ടായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പള്ളിയിലെ വിവാഹത്തിന് വെഡ്ഡിംഗ് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് പരമ്പരാഗത സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട് ഫിറ്റുമായിരിക്കും സാമന്ത ധരിക്കുക.

ആര് വഹിക്കും ഈ ചെലവുകള്‍

നാല് ദിവസം അതിഗംഭീരമായി നടത്തപ്പെടുന്ന ഈ വിവാഹത്തിന്റെ ചെലവുകള്‍ ആര് വഹിക്കും എന്നത് വാര്‍ത്തയായിരുന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ വിവാഹ ചെലവുകള്‍ സ്വയം വഹിക്കാനായിരുന്നു താരങ്ങള്‍ ആദ്യ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ തീരുമാനം അച്ഛനെ വിഷമിപ്പിക്കുമെന്നാതിനാല്‍ ആ തീരുമാനം നാഗചൈതന്യ മാറ്റുകയായിരുന്നു.

വിവാഹം നേരത്തെ കഴിഞ്ഞു

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇരുകുടുംബങ്ങളും തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ മനസില്‍ തങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് അടുത്തിടെ സാമന്ത വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷവും സാമന്ത അഭിനയം തുടരുമെന്ന് നാഗചൈതന്യ വ്യക്തമാക്കിയിരുന്നു.

English summary
Much-in-love and soon-to-marry couple, Samantha Ruth Prabhu and Naga Chaitanya, attended a fashion show and looked totally in love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam