സാമന്ത-നാഗചൈതന്യ താരജോഡികള്‍ വീണ്ടും! പുതിയ ചിത്രം മജിലി വരുന്നു! ഫസ്റ്റ്‌ലുക്ക് പുറത്ത്
തെന്നിന്ത്യയിലെ ആരാധകരുടെ ഇഷ്ട താരജോഡികളാണ് നാഗചൈതന്യയും സാമന്തയും. ഇരുവരും പ്രണയത്തിലായതുമുതല്‍ താരങ്ങളുടെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.
ടോളിവുഡ് ഒന്നടങ്കം ആഘോഷിച്ചൊരു വിവാഹമായിരുന്നു ഇവരുടെത്. ഒരിടവേളയ്ക്കു ശേഷം താരജോഡികള്‍ വീണ്ടും ഒന്നിക്കുന്ന പുതിയൊരു സിനിമ കൂടി വരികയാണ്. മജിലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മജിലിയുടെ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ശിവനിര്‍വാണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ വിശാഖ പട്ടണമാണ്. അതേസമയം വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമായിരുന്നു സാമന്ത. നടിയുടെതായി ഈ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ രംഗസ്ഥലം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. രംഗസ്ഥലത്തിനു പുറമെ മഹാനടി, സീമരാജ, ഇരുമ്പുതിരൈ തുടങ്ങിയ സിനിമകളും വിജയം നേടി.


Click it and Unblock the Notifications











