പഴയ ഭം​ഗി എനിക്കുണ്ടാവില്ല, പക്ഷെ കുഴപ്പമില്ല; അസുഖത്തിന്റെ ആദ്യ നാളുകളിൽ ദേഷ്യമായിരുന്നു; സമാന്ത

തെന്നിന്ത്യയിൽ ഇന്ന് ബോക്സ് ഓഫീസ് മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നടിയാണ് സമാന്ത. തെലുങ്ക് സിനിമയിലാണ് സമാന്ത കുറേക്കൂടി സജീവം. നടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമകൾ വരുന്നത് തെലുങ്കിൽ നിന്നാണ്. യശോദ, ശാകുന്തളം തുടങ്ങിയവ സിനിമകളിൽ സമാന്തയാണ് പ്രധാന കഥാപാത്രം. അടുത്തിടെ റിലീസ് ചെയ്ത യശോദ മികച്ച പ്രേക്ഷക പ്രതികരണം നേടി. ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. മലയാളിയായ ദേവ് മോഹനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

ദുഷ്യന്തൻ-ശകുന്തള പ്രണയ കഥയാണ് സിനിമയുടെ ഇതിവൃത്തം. കരിയറിൽ തിരക്കിൽ നിൽക്കുന്ന സമാന്ത കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. മയോസിറ്റിസ് എന്ന പേശികളെ ബാധിക്കുന്ന അസുഖമാണ് സാമാന്തയെ ബാധിച്ചത്. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനായ മയോസിറ്റിസിന് പൂർണ രോ​ഗമുക്തിയില്ല.

അസുഖത്തെ നിയന്ത്രിക്കാൻ പറ്റും. കുറച്ച് മാസങ്ങൾ വിശ്രമമമെടുത്ത സമാന്ത ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ലിറ്റിൽ ടോക്സ് തമിഴ് ചാനലിന് സമാന്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്റെ അസുഖത്തെക്കുറിച്ച് നടി സംസാരിച്ചു.

ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനുള്ള ഒരാളോടും ശരിയായോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം ഇത് ലൈഫ് ലോങാണ്. നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമേ ഉണ്ടാവൂ. ഇപ്പോളെനിക്ക് കുറേക്കൂടി നല്ല ദിവസങ്ങളുണ്ട്. വീട്ടിലും ആശുപത്രിയിലിരുന്നുമാണ് അസുഖം മാറുക എന്നാണ് കരുതിയത്. പക്ഷെ ഷൂട്ടിം​ഗിന് പോവുന്നതും ഇഷ്ടമുള്ളത് ചെയ്യുന്നതും എന്നെ വളരെ സഹായിക്കുന്നു.

 Samantha

ഇപ്പോൾ സിതാഡെലിന്റെ ഷൂട്ടിൽ നിന്നും ഖുശിയുടെ ഷൂട്ടിം​ഗിന് പോവുന്നു. ഇടയ്ക്ക് ശാകുന്തളത്തിന്റെ പ്രൊമോഷനും. എവിടെ നിന്നാണ് ഈ ശക്തി വരുന്നതെന്ന് അറിയില്ല, സമാന്ത പറഞ്ഞു. തന്റെ ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും സമാന്ത സംസാരിച്ചു. മുമ്പ് ഞാനാെരു കൺട്രോൾ ഫ്രീക്കായിരുന്നു. ഷൂട്ടി​ഗും ലൈഫ് സ്റ്റെെലുമെല്ലാം. പക്ഷെ അസുഖം ബാധിച്ച ശേഷം അത് വേണ്ടെന്ന് തിരിച്ചറിഞ്ഞു.

ആദ്യമൊക്കെ ദേഷ്യമായിരുന്നു. എന്തുകൊണ്ട് ഇത് മാറുന്നില്ല, ഞാൻ ആരോ​ഗ്യം സംരക്ഷിക്കുന്നയാളാണ് എന്നിട്ടും എനിക്കെങ്ങനെ വന്നെന്നൊക്കെ. പക്ഷെ പിന്നീട് ഈ ഘട്ടം എന്ന ക്ഷമ പഠിപ്പിച്ചു. പെർഫെക്ഷൻ എന്നത് എന്തിന്റെയെങ്കിലും പിറകെ പോവുന്നല്ല. ഈ നിമിഷത്തിൽ ജീവിക്കുന്നതാണ്. ഞാൻ ആദ്യമേ സ്പിരിച്വലായ വ്യക്തിയാണ്. ഈ എട്ട് മാസക്കാലത്ത് അത് കുറേക്കൂടി വർധിച്ചു. സ്പിരിച്വാലിറ്റിയിൽ നിന്നുള്ള ശക്തിയില്ലായിരുന്നെങ്കിൽ തനിക്കിവിടെ ഇരുന്ന് സംസാരിക്കാൻ പറ്റില്ലായിരുന്നു.

 Samantha

തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് ഇപ്പോൾ ദേഷ്യം വരാറില്ല. എന്റെ സൗന്ദര്യം പോയെന്ന കമന്റ് മുമ്പായിരുന്നു വന്നതെങ്കിൽ അയ്യോ പോയോ എന്ന് തോന്നുമായിരുന്നു. ഒരുപക്ഷെ എന്നെ കാണാൻ മുമ്പത്തെ പോലെ ഭം​ഗിയുണ്ടാവില്ല. പക്ഷെ ഉള്ളിൽ നിന്നും എനിക്ക് വളരെ സൗന്ദര്യം തോന്നുന്നു, കാരണം ഇവിടെയെത്താൻ ഞാനെടുത്ത സ്ട്ര​ഗിൾ എനിക്കറിയാം. എല്ലാ പാടുകളും എന്നെ കുറേക്കൂടി സുന്ദരിയാക്കുന്നു, സമാന്ത പറഞ്ഞു.

ശാകുന്തളത്തിന് ശേഷം സിതാഡെൽ, ഖുശി എന്നിവയാണ് സമാന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ടുകൾ. ഇവ രണ്ടിന്റെയും ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രം​ഗത്ത് ഇന്നും ശക്തമായ സാന്നിധ്യം തന്നെയാണ് സമാന്ത. പ്രതിഫലക്കാര്യത്തിൽ തെന്നിന്ത്യയിൽ നയൻതാരയ്ക്ക് തൊട്ട് പിറകിലാണ് സമാന്തയുടെ സ്ഥാനം. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് മൂല്യം നൽകാൻ കെൽപ്പുള്ള ചുരുക്കം നടിമാരിലൊരാളാണ് സമാന്ത.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X