മറ്റൊരു നടിയുമായുള്ള ഭര്‍ത്താവ് നാഗ ചൈതന്യയുടെ ഓണ്‍സ്‌ക്രീന്‍ ചുംബനം കണ്ട് സമാന്ത പറഞ്ഞത്
ടോളിവുഡിലെ മാതൃകാ ദമ്പതിമാരാണ് ഇപ്പോള്‍ നാഗ ചൈതന്യയും സമാന്തയും. വിവാഹ ശേഷം ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിക്കുന്ന മജ്ജിലി റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 5 ന് ചിത്രം തിയേറ്ററുകളിലെത്തും.
സമാന്തയ്‌ക്കൊപ്പം ദിവാന്‍ഷ കൗഷിക്കും നായികയായി എത്തുന്ന ചിത്രം ഒരു റൊാന്റിക് ത്രില്ലറാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ടീസര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു. അതില്‍ നാഗ ചൈതന്യ ദിവാന്‍ഷയെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് ചുംബിയ്ക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. രംഗം കണ്ടവര്‍ക്കെല്ലാം സമാന്തയയുടെ പ്രതികരണം എന്താണെന്നായിരുന്നു അറിയേണ്ടത്.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഈ വിഷയത്തിലുള്ള തന്റെ പ്രതികരണം സമാന്ത വ്യക്തമാക്കി. വിവാഹ ശേഷം റിലീസായ രംഗസ്ഥലം എന്ന ചിത്രത്തില്‍ സമാന്ത രാം ചരണിനെ ചുംബിയ്ക്കുന്ന രംഗമുണ്ട്. പക്ഷെ അതില്‍ ചില മറയുണ്ടായിരുന്നു. മജ്ജിലിയിലെ ചൈതുവിന്റെയും ദിവാന്‍ഷയുടെയും ചുംബന അങ്ങനെയല്ല.
ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അറിയാം എന്നാണ് സാം പറഞ്ഞത്. ഞങ്ങള്‍ തമ്മിലുള്ള അത്ഭുതകരമായ ബന്ധത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രേക്ഷകര്‍ക്കുമറിയാം. സിനിമയും ജീവിതവും രണ്ടാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്- സമാന്ത പറഞ്ഞു


Click it and Unblock the Notifications