നാഗചൈതന്യയുടെ പേര് ടാറ്റുവാക്കി സാമന്ത! ഭര്‍ത്താവാണ് എന്റെ ലോകമെന്ന് താരം! ആ രഹസ്യവും പരസ്യമായി!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തോടെ സാമന്ത സിനിമയില്‍ നിന്നും അകലുമോയെന്ന സംശയത്തിലായിരുന്നു എല്ലാവരും. അത്തരത്തിലുള്ള തീരുമാനമൊന്നുമില്ലെന്നും താന്‍ അഭിനയത്തില്‍ തുടരുമെന്ന് വ്യക്തമാക്കി താരമെത്തിയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. വിവാഹത്തിന് ശേഷവും താരം സജീവമാണ്. സമീപകാല സിനിമകളിലൊന്നായ ഓ ബോബിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യവാരത്തില്‍ തന്നെ മികച്ച കലക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. സിനിമയുടെ വിജയത്തോടനുബന്ധിച്ച് പ്രത്യേക ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു.

ഇതിനിടയിലാണ് രഹസ്യമായി താന്‍ സൂക്ഷിച്ചിരുന്ന ടാറ്റുവിനെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭര്‍ത്താവായ നാഗചൈതന്യയുടെ പേരെഴുതിയ ടാറ്റുവിനെക്കുറിച്ചാണ് സാമന്ത തുറന്നുപറഞ്ഞത്. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു തുറന്നുകാണിക്കുകയാണെന്നും താന്‍ തന്റെ ജീവിതം ആഘോഷിക്കുകയാണെന്നും നടി കുറിച്ചിട്ടുണ്ട്. ഭര്‍ത്താവാണ് തന്റെ ലോകമെന്നും താരം കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ ട്വീറ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Samantha

യേ മായ ചേസേവ(യൂ ആര്‍ മൈന്‍ ചായ്) എന്നെഴുതിയ ടാറ്റുവാണ് താരത്തിന്റെ കഴുത്തിന് പുറകലുള്ളത്. നാഗചൈതന്യയുടെ ഓമനപ്പേരാണ് ചായ്. സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹം വൈകുന്നതില്‍ സാമന്ത ആശങ്കയിലായിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞില്ലെങ്കില്‍ സഹോദരനാക്കുമെന്ന ഭീഷണിയും സാമന്ത മുഴക്കിയിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X