For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പിരിഞ്ഞില്ലായിരുന്നുവെങ്കിൽ കാജലിനെപ്പോലെ അമ്മയാകാമായിരുന്നില്ലേ?'; സാമന്തയോട് പാപ്പരാസികൾ!

  |

  തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. തമിഴ് ചിത്രങ്ങളിലൂടെയാണ് കാജൽ ഏറെയും ആരാധകരെ സമ്പാദിച്ചത്. വിവാഹിതയായ ശേഷവും സിനിമയിൽ സജീവമായിരുന്നു താരം. 2020 ഒക്ടോബർ 30നായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്‌ലുവിന്റെയും വിവാഹം. വിവാഹത്തിന് ശേഷവും സിനിമകളുമായി മുന്നോട്ട് പോയിരുന്നുവെങ്കിലും ഇടയ്ക്ക് ഇടവേളകളെടുത്ത് കുടുംബജീവിതം ആസ്വദിക്കാനും കാജൽ സമയം കണ്ടെത്തിയിരുന്നു. ഇത് കാജലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പോകുമ്പോൾ തന്നെ മനസിലാക്കാവുന്നതാണ്.

  Also Read: 'മലയാളികൾക്ക് കുഞ്ഞുണ്ണിയുടെ കാമുകി, ബോളിവുഡിൽ നാ​ഗിൻ നടി'; പ്രിയദർശന്റെ നായിക ഇവിടെയുണ്ട്!

  തന്റെ കുടുംബവിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി കാജൽ പങ്കുവെയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ദാമ്പത്യത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത അടുത്തിടെയാണ് കാജലിന്റെ ഭർത്താവ് ​ഗൗതം കിച്ച്ലു പങ്കുവെച്ചത്. 2022ൽ കാജൽ അമ്മയാകാൻ പോകുന്നുവെന്നതാണ് വിശേഷം. നേരിട്ട് പറയാതെ സൂചനകൾ നൽകിയാണ് കാജൽ ഇക്കാര്യം പങ്കുവെച്ചതെങ്കിൽ സ്‌മൈലിയിലൂടെ അൽപം കൂടി വ്യക്തമായാണ് ഗൗതം വിശേഷമറിയിച്ചത്.

  Also Read: 'ഇവരെ ഇനി ഒരുമിച്ച് കാണാൻ‌ കഴിയുമെന്ന് കരുതിയതല്ല'; ബാലുവിനേയും കുടുംബത്തേയും ഏറ്റെടുത്ത് ആരാധകർ!

  ഇരുവരും പുതുവത്സരത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ച ശേഷമാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേർ ഇവർക്ക് ആശംസകളറിയിക്കുന്നുണ്ട്. നടി എന്ന നിലയിൽ തിളങ്ങിയത് പോലെ തന്നെ കുടുംബിനിയായും അമ്മയായുമെല്ലാം വിജയം കൈവരിക്കാൻ കാജലിന് കഴിയട്ടെയെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ആശംസിക്കുന്നത്. 'പഴയതിനോടെല്ലാം കണ്ണടയ്ക്കുകയാണ്... എന്നിട്ട് പുതിയ തുടക്കങ്ങളിലേക്ക് കണ്ണ് തുറക്കുകയാണ്..' എന്ന അടിക്കുറിപ്പുമായാണ് കാജൽ ഗൗതമിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. കാജൽ ചിത്രം പങ്കുവെച്ചതോടെ '2022ലേക്ക് കണ്ണ് നട്ടിരിക്കുന്നു' എന്ന കമന്റുമായി ​ഗൗതം കിച്ച്ലു എത്തി. ഗർഭിണിയായ യുവതിയുടെ രൂപമുള്ള സ്‌മൈലിയും ചേർത്ത് അൽപം കൂടി വ്യക്തമായാണ് വിശേഷം ​ഗൗതം അറിയിച്ചത്.

  സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി കാജൽ സജീവമായിരുന്നു. എസ്.എസ് രൗജമൗലി സംവിധാനം ചെയ്ത മഗദീര പോലുളള സിനിമകളാണ് കാജൽ അഗർവാളിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളിൽ ചിലത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതൽ സജീവമായിരുന്നത്. മറ്റ് നടിമാരെ പോലെ വിവാഹ ശേഷം കരിയർ ഉപേക്ഷിച്ച് വീട്ടിൽ ചടഞ്ഞിരുന്നില്ല കാജൽ. ഇനി റിലീസിനെത്താനുള്ള കാജൽ ചിത്രം ഹേയ് സിനാമികയാണ്. കാജലിനും കുടുംബത്തിനും ആശംസകളുമായി എത്തിയവരിൽ തെന്നിന്ത്യൻ സുന്ദരി സാമന്ത റൂത്ത് പ്രഭവുമുണ്ടായിരുന്നു. 'നിന്നോട് എന്നും സ്നേഹമാണ്... നിന്റെ പ്രവൃത്തികളും ഉയർച്ചകളും സന്തോഷം പകരുന്നു...' എന്നാണ് സാമന്ത കുറിച്ചത്.

  സാമന്തയുടെ കമന്റ് എത്തിയപ്പോൾ അതിനടിയിലായി ചില ആരാധകർ കുറിച്ചത് ഇങ്ങനെയായിരുന്നു. 'കാജലിനെ പോലെ സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം ചെയ്തിരുന്നുവെങ്കിൽ നിങ്ങളുടെ ജീവിതം വ്യത്യസ്തമായേനെ... കാജലിനെപ്പോലെ ​​ഗർഭിണിയാണെന്നുള്ള സന്തോഷ വാർത്ത പങ്കുവെക്കാൻ സാധിച്ചേനെ... എന്തായാലും എല്ലാ നന്മകളും നേരുന്നു' എന്നായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സാമന്തയും നാ​ഗചൈതന്യയും വിവാഹമോചിതരായത്. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് സാമന്തയും നാ​ഗചൈതന്യയും വിവാഹിതരായത്. എന്നാൽ കുടുംബ ജീവിതം നാല് വർഷം പിന്നിടുമ്പോൾ ഇരുവരും വിവാഹ മോചനം പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോൾ സിനിമാ തിരക്കുകളുമായി കരിയറിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണ് സാമന്ത.

  ഹേയ് സിനാമികയിൽ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ. ബൃന്ദ മാസ്റ്റർ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും ഹേയ് സിനാമികയ്‍ക്കുണ്ട്. ചിത്രം ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മധൻ കർകിയാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബൽ വൺ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ഹേയ് സിനാമിക നിർമിക്കുന്നത്. ഗോവിന്ദ വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് ഹേയ് സിനാമിക വൈകിയത്.

  Read more about: samantha
  English summary
  Samantha Ruth Prabhu congratulates actress Kajal pregnant, social media post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X