»   » നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

Posted By:
Subscribe to Filmibeat Malayalam

നടി സാമന്ത സമരത്തിലാണ്. തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുന്ന താരമെന്തിനാണ് സമരം നടത്തുന്നതെന്ന് ആലോചിയ്ക്കുന്നുണ്ടാവും. മനസ്സിനിഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ കരാര്‍ ഒപ്പിടൂ എന്ന സമരത്തിലാണ് താരം. ട്വിറ്ററിലൂടെയാണ് സാമന്ത ഇക്കാര്യം ആരാധകരെ അറിയിച്ചത്.

'വെരി സ്‌പെഷ്യലായ' വേഷത്തിനുള്ള കാത്തിരിപ്പിലാണ് താനെന്നും സാമന്ത. തന്റെ തെലുങ്ക് ചിത്രമായ 'ആട്ടാരിന്‍തികി ദാരേധി' യുടെ വിജയത്തിന് ശേഷം പുതിയ മറ്റ് രണ്ട് തെലുങ്ക് ചിത്രങ്ങളുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സാമന്ത.

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

വളരെ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നത് വരെ പുതിയ ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പിടേണ്ടെന്നാണ് സാമന്തയുടെ തീരുമാനം

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

തെലുങ്കിലും തമിഴിലും ഏറ്റവും തിരക്കേറിയ നായികയായി മാറുകയാണ് സാമന്ത

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

തെലുങ്കാന വിരുദ്ധ സമരം ആന്ധ്രയില്‍ കത്തി നില്‍ക്കുമ്പോളും തമിഴ്‌നാട് ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍ സാമന്തയുടെ ആട്ടാരിന്‍തികി ധാരേധി പണം കൊയ്തു

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

ഓട്ടോ നഗര്‍ സൂര്യ, രാമയ്യ വാസ്തവയ്യ എന്നിവയാണ് തെലുങ്കില്‍ പുറത്തിറങ്ങാനുള്ള സാമന്തയുടെ ചിത്രങ്ങള്‍

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

സാമന്ത ഋതു പ്രഭു എന്ന സാമന്ത ഷൂട്ടിംഗ് തിരക്കുകളിലാണ്. മാനം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. പേര് നിശ്ചയിച്ചിട്ടില്ലാത്ത മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി സാമന്ത കരാര്‍ ഒപ്പിട്ടു.

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

ഭാഗ്യമില്ലാത്ത നായികയെന്ന്് കരുതി മതമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഒരുകാലത്ത് അകറ്റി നിര്‍ത്തിയ സാമന്ത ഇന്ന് ഏറ്റവും തിരക്കേറിയ താരമാണ്

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

നടന്‍ സിദ്ധാര്‍ത്ഥുമായി സാമന്ത പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

മലയാളവുമായി സാമന്തയ്ക്കുള്ള ബന്ധം അമ്മ വഴിയാണ്. സാമന്തയുടെ അമ്മ മലയാളിയും അച്ഛന്‍ ആന്ധ്ര സ്വദേശിയുമാണ്. ചെന്നൈയിലായിരുന്നു സാമന്ത ജനിച്ചതും വളര്‍ന്നതും

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയില്‍ എത്തി. യേ മായ ചെസവേ എന്ന ഗൗതം മേനോന്‍ ചിത്രമാണ ്‌തെലുങ്കില്‍ സാമന്തയ്ക്ക് ഭാഗ്യം നല്‍കിയത്. വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക പതിപ്പായിരുന്നു യേ മായ ചെസവേ

നല്ല വേഷങ്ങള്‍ക്കായി സാമന്ത സമരത്തില്‍

തമിഴിലേയും തെലുങ്കിലേയും മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് 2013 ല്‍ സാമന്തയ്ക്ക് ലഭിച്ചു. തമിഴില്‍ നീതാനെ എന്‍ പൊന്‍വസവന്തം എന്ന ചിത്രത്തിനും തെലുങ്കില്‍ ഈഗ (ഈച്ച) എന്ന ചിത്രത്തിനുമാണ് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിയ്ക്കുന്നത്.

English summary
South beauty Samantha Ruth Prabhu is on strike. She’s no longer signing new projects and is looking for a role that will blow her mind.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam