»   » സാമന്തയും ഭര്‍ത്താവും ഇത്രയും സിംപിളായിരുന്നോ? വിവാഹശേഷമുള്ള ആദ്യ ചിത്രം വൈറലാവുന്നു!

സാമന്തയും ഭര്‍ത്താവും ഇത്രയും സിംപിളായിരുന്നോ? വിവാഹശേഷമുള്ള ആദ്യ ചിത്രം വൈറലാവുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെയും നാഗചൈത്യന്യയുടെയും വിവാഹം അതിമനോഹരമായി തന്നെ ഗോവയില്‍ നിന്നും കഴിഞ്ഞിരിക്കുകയാണ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സാമന്തുയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളെല്ലാം സാമന്ത തന്നെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

ദിവസങ്ങള്‍ നീണ്ട് നിന്ന വിവാഹത്തിന് ശേഷം ഇരുവരുടെയും പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. കല്യാണം കഴിഞ്ഞ താരദമ്പതികളുടെ വിശേഷം അറിയാന്‍ വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലാണ്. ആര്‍ഭാടം നിറഞ്ഞ കല്യാണമായിരുന്നെങ്കിലും അതിന് ശേഷം ലളിതമായ വസ്ത്രം ധരിച്ച താരങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്.

സാമന്തയും നാഗചൈതന്യയും


തെന്നിന്ത്യയിലെ പുതിയ താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഇരുവരുടെയും പ്രണയം ഈ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സഫലമായത്. അതിന്റെ സന്തോഷത്തിലാണ് രണ്ട് പേരും.

വിവാഹശേഷം..

വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നെങ്കിലും വിവാഹശേഷമുള്ള താരങ്ങളുടെ വിശേഷം അറിയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനിടെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.

വൈറലായ ചിത്രം

വിവാഹശേഷം നവദമ്പതികള്‍ എന്ന് പറഞ്ഞ് സിനിമ നിര്‍മാതാവായ ശ്രേയസ് ശ്രീനിവാസാണ് ഇരുവരുടെയും ചിത്രം പുറത്ത് വിട്ടത്. സാമന്ത താലി മാത്രമാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. ഒപ്പം സിപിംള്‍ ടീ ഷര്‍ട്ട് ധരിച്ചാണ് നാഗചൈതന്യ നില്‍ക്കുന്നതും.

ഗോവയിലെ വിവാഹം

ഗോവയില്‍ നിന്നും പത്ത് കോടി രൂപ മുതല്‍ മുടക്കിലായിരുന്നു വിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

സന്തോഷ കുടുംബം

വര്‍ഷങ്ങള്‍ നീണ്ട് പ്രണയം സഫലമായതിന്റെ സന്തോഷം വിവാഹ വേദിയില്‍ നിന്നും നാഗചൈതന്യയുടെയും സാമന്തയുടെയും മുഖത്ത് ദൃശ്യമായിരുന്നു. ഇടയില്‍ സന്തോഷം കൊണ്ട് ആനന്ദ കണ്ണീര്‍ വന്ന സാമന്തയുടെ ചിത്രവും വൈറലായി മാറിയിരുന്നു.

വിവാഹ വസ്ത്രം

പ്രമുഖ ഫാഷന്‍ ഡിസൈനാറായ ക്രെഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന് വേണ്ടി തയ്യാറാക്കിയ വസ്ത്രത്തില്‍ താരങ്ങളുടെ പേര് തുന്നിചേര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹശേഷം സിനിമയിലേക്ക്

വിവാഹത്തിന് ശേഷം അവധി എടുത്ത് മാറി നില്‍ക്കണമെന്നാണ് ആഗ്രഹമെങ്കിലും താരങ്ങള്‍ ഏറ്റെടുത്ത സിനിമകളുടെ പൂര്‍ത്തികരണം ഇനിയും കഴിയാത്തതിനാല്‍ സിനിമയില്‍ തന്നെ തുടരും..

English summary
Samantha Ruth Prabhu and Naga Chaitanya’s first photo as a married couple is here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X