For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവസാനിക്കാത്ത വെല്ലുവിളികൾ, ഡോക്ടർമാർക്ക് ആത്മവിശ്വാസമുണ്ട്'; ആദ്യമായി തുറന്ന് പറഞ്ഞ് സമാന്ത

  |

  തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് സമാന്ത. അഭിനയ മികവും താരമൂല്യവും ഒരു പോലെയുള്ള സമാന്ത തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ ജനപ്രിയ നായികയാണ്. തുടക്ക കാലത്ത് സ്ഥിരം നായിക വേഷങ്ങൾ ചെയ്ത സമാന്ത പിന്നീട് ഏവരെയും അമ്പരപ്പിക്കുന്ന തരത്തിൽ കരിയറിൽ പരീക്ഷണങ്ങൾ നടത്തുന്നതാണ് കണ്ടത്.

  സൂപ്പർ ഡീലക്സിലെയും ഓ ബേബി എന്ന സിനിമയിലെയും സമാന്തയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഫാമിലിമാൻ എന്ന സീരീസിൽ ചെയ്ത വില്ലൻ വേഷമാണ് നടിയുടെ കരിയർ മാറ്റി മറിച്ചത്.

  Also Read: 'ഇതേ ഉണ്ടാകൂ നമ്മുടെ ജീവിതത്തിൽ, മമ്മൂക്ക പറഞ്ഞ വാക്കും അദ്ദേഹത്തിന്റെ പ്രവ‍ൃത്തിയും സ്വാധീനിച്ചു'; തെസ്നി ഖാൻ

  വൻ പ്രശംസ നേടിയ സമാന്തയ്ക്ക് പിന്നീട് ബോളിവുഡിൽ നിന്നും അവസരങ്ങളെത്തി. അറേഞ്ച് മെന്റ്സ് ഓഫ് ലൗ എന്ന ഇം​ഗ്ലീഷ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. ഏറെ നാളുകളായി സമാന്തയുടെ ആരോ​ഗ്യം സംബന്ധിച്ച് പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ ആദ്യമായി ഇതേപറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സമാന്ത. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോ​ഗമാണ് സമാന്തയ്ക്ക്. രോ​​ഗം പൂർണമായും മാറുമെന്നാണ് ഡോക്ടർമാരുടെ ഉറപ്പെന്നും സമാന്ത വ്യക്തമാക്കി.

  'യശോദയുടെ ട്രെയ്ലറിനോടുള്ള നിങ്ങളുടെ പ്രതികരണം ഹൃദ്യമായിരുന്നു. ഈ സ്നേഹവും ബന്ധവുമാണ് ഞാൻ നിങ്ങളുമായി പങ്കിടുന്നത്. ജീവിതം എനിക്ക് നേരെ എറിയുന് അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ എനിക്ക് ശക്തി നൽകുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്കൊരു രോ​ഗം സ്ഥിരീകരിച്ചു'

  'മയോസിറ്റിസ് എന്ന രോ​ഗാവസ്ഥ. രോ​ഗം മാറിയ ശേഷം ഇത് നിങ്ങളോട് പറയാമെന്ന് ഞാൻ കരുതി. പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ ദുർബലത അം​ഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്'

  Also Read: 'അവൻ എന്നെ വിട്ട് പോയപ്പോൾ ഹൃദയം തകർന്നു, പതിനേഴാം വയസിൽ തുടങ്ങിയ പ്രണയമാണ്'; അദിതി റാവു ഹൈദരി പറഞ്ഞത്!

  'ഞാൻ പൂർണ ആരോ​ഗ്യത്തിലേക്ക് തിരിച്ചെത്തുമെന്ന് ‍ഡോക്ടർമാർക്ക് ആത്മവിശ്വാസമുണ്ട്. എനിക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. മാനസികമായും ശാരീരികമായും. ഒരു ദിവസം കൂടി എനിക്കിത് അഭിമുഖീകരിക്കാൻ പറ്റില്ലെന്ന് തോന്നുമ്പോൾ എങ്ങനെയോ ആ നിമിഷം കടന്ന് പോവുന്നു,' സമാന്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

  നടിക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന സമയത്താണ് സമാന്തയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവം ഉണ്ടായിരിക്കുന്നത്. ബോളിവുഡിൽ നിന്നും തുടരെ അവസരങ്ങളെത്തി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് സമാന്ത. കഴിഞ്ഞ കുറേ നാളുകളായി സമാന്തയെ തേടി നിരന്തരം പ്രശ്നങ്ങളാണ്. കഴിഞ്ഞ വർഷമാണ് നടൻ നാ​ഗ ചൈതന്യയുമായി സമാന്ത വേർപിരിഞ്ഞത്.

  2017 ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ തങ്ങൾ പരസ്പരം ആലോചിച്ച് വേർപിരിയുകയാണെന്നായിരുന്നു സമാന്തയും നാ​ഗചൈതന്യയും പറഞ്ഞത്. ഇതിന് പിന്നാലെ നടിക്കെതിരെ നിരന്തരം ​ഗോസിപ്പുകളും വന്നിരുന്നു, സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന നടി കുറേക്കാലമായി പോസ്റ്റുകളൊന്നും ഇടാറുണ്ടായിരുന്നില്ല, ഇതോടെയാണ് നടി ​രോ​ഗം ബാധിച്ച് ചികിത്സയിൽ ആണെന്ന പ്രചരണം ഉണ്ടായത്.

  Read more about: samantha
  English summary
  Samantha Ruth Prabhu Reveals She Is Diagnosed With Myositis; Actress Emotional Post Describes Her Health Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X