പ്രേതം തെലുങ്കില്‍ എത്തിയപ്പോള്‍ സുചി ലീക്ക്‌സുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സാമന്ത!!
മാസങ്ങള്‍ക്ക് മുമ്പ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്ററിലൂടെ താരങ്ങളുടെ നഗ്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനെയാണ് സുചി ലീക്ക്‌സ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ധനുഷ് അടക്കം നിരവധി താരങ്ങളായിരുന്നു സുചി ലീക്ക്‌സിന്റെ ഇരയായിരുന്നത്.
മലയാളത്തില്‍ രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു പ്രേതം. മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്‍ കൂടി സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ 'രാജു ഗാരി ഗാധി 2' എന്ന പേരില്‍ സിനിമ ഒരുക്കിയിരുന്നു. ചിത്രത്തില്‍ നായികയായി അഭിനയിച്ച സാമന്ത തന്റെ കഥാപാത്രം സുചി ലീക്ക്‌സുമായി ബന്ധമുണ്ടെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രേതം
രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു പ്രേതം. മലയാളത്തില്‍ ഹിറ്റായതിന് പിന്നാലെ ചിത്രം തെലുങ്കിലും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് നടി സാമന്ത ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

തെലുങ്ക് സിനിമ
ഓംഹര്‍ സംവിധാനം ചെയ്ത് പ്രേതം തെലുങ്കിലും നിര്‍മ്മിച്ചിരുന്നു. നാഗര്‍ജുനയും സാമന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് സാമന്ത തുറന്ന് പറഞ്ഞിരിക്കുകയാണ്.

സുചി ലീക്ക്‌സ്
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്ററിലൂടെ താരങ്ങളുടെ നഗ്ന വീഡിയോ പുറത്ത് വന്നിരുന്നത്. ഇതിനെയാണ് സുചി ലീക്ക്‌സ് എന്ന് വിശേഷിപ്പിച്ചിരുന്നത്.

സമാന്ത പറയുന്നതിങ്ങനെ
സിനിമയിലെ തന്റെ കഥാപാത്രത്തിന് സുചി ലീക്ക്‌സുമായി ബന്ധമുണ്ടെന്നാണ് സാമന്ത പറയുന്നത്. സുചി ലീക്ക്‌സ് വിവാദം എല്ലാവര്‍ക്കും അറിയാം. തന്റെ കഥാപാത്രവും അതിലെ ഇരകളായ പെണ്‍കുട്ടികളുടെ ജീവിതവുമായി ബന്ധമുണ്ടെന്നും സാമന്ത പറയുന്നു.

ഇതൊരു സന്ദേശമാണ്
സ്വകാര്യ വീഡിയോ എടുക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമുള്ള വലിയൊരു സന്ദേശമാണ് സിനിമയെന്നും സാമന്ത പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications











