സണ്ണി ലിയോണിനെക്കാളും മുകളില്‍, ഗ്ലാമറായി അഞ്ചുമിനുറ്റ് ഡാന്‍സ് കളിച്ചതിന് നടി സാമന്ത വാങ്ങിയത് 5 കോടി
സിനിമയുടെ കഥയും പശ്ചാതലവുമൊക്കെ ഒത്തിരി വളര്‍ന്നെങ്കിലും മാറ്റം വരാത്ത പലതുമുണ്ട്. അതിലൊന്ന് സിനിമകളിലെ ഐറ്റം ഡാന്‍സുകളാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ലൂസിഫറിലും മധുരരാജയിലുമൊക്കെ സണ്ണി ലിയോണി അടക്കമുള്ളവരുടെ കിടിലന്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു. അതുപോലെ തെന്നിന്ത്യന്‍ സിനിമയിലാകെ സാമന്ത രുത്പ്രഭുവിന്റെ ഐറ്റം ഡാന്‍സും തരംഗമായി മാറിയിരുന്നു.
താരതമ്യേന മലയാളത്തില്‍ കുറവാണെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഐറ്റം ഡാന്‍സില്ലാത്ത സിനിമകളുണ്ടാവില്ല. ഒരു കാലത്ത് ബിഗ്രേഡ് നടിമാരാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇന്ന് മുന്‍നിര നടിമാരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അത്തരത്തില്‍ കോടികള്‍ പ്രതിഫലം വാങ്ങി അഭിനയിച്ചിട്ടുള്ള നടിമാരെ കുറിച്ചുള്ള പുതിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

റിലീസിന് മുന്‍പ് തന്നെ സിനിമകളെ ശ്രദ്ധേയമാക്കുന്നതില്‍ പ്രധാന പങ്ക് ഐറ്റം നമ്പറുകള്‍ക്കാണ്. പാട്ടോ ഡാന്‍സോ ഓക്കെയായി ഇത് പുറത്ത് വരികയും ജനപ്രീതി നേടുകയും ചെയ്യാറുണ്ട്. ഇനി സിനിമകള്‍ പരാജയമായാലും അതിലെ ഐറ്റം സോങ് ഹിറ്റായ സംഭവങ്ങള്‍ നിരവധിയാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐറ്റം നമ്പറുകള്‍ക്ക് സിനിമയില്‍ പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന് പറയാം. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചില നടിമാര്‍ ഐറ്റം ഗാനങ്ങള്‍ ചെയ്യാന്‍ നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്. മലൈക മുതല്‍ സണ്ണി ലിയോണ്‍ വരെ സിനിമയില്‍ ഐറ്റം ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്.
4 മുതല്‍ 5 മിനിറ്റ് വരെ നീളുന്ന ഒരു ഗാനത്തിന് ഒരു കോടി മുതലാണ് നടിമാരുടെ പ്രതിഫലം. മാത്രമല്ല വെറും 5 മിനിറ്റ് നൃത്തത്തിന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന തുകയായ 5 കോടി വരെ കൈപ്പറ്റിയവരും ഇതിലുണ്ട്. ഏറ്റവും എടുത്ത് പറയുന്നത് നടി സാമന്തയുടെ പെര്‍ഫോമന്‍സാണ്.
പുഷ്പ എന്ന സിനിമയിലൂടെയാണ് ഗ്ലാമറസ് ലുക്കിലെത്തി സാമന്ത എല്ലാവരെയും ഞെട്ടിച്ചത്. മാത്രമല്ല ഇതിന് വേണ്ടി അഞ്ച് കോടിയായിരുന്നു നടിയ്ക്ക് പ്രതിഫലമായി ലഭിച്ചത്. സാമന്ത ആദ്യമായിട്ടാണ് ഗ്ലാമര്‍ ലുക്കിലെത്തുന്നത്. മാത്രമല്ല ബോൡവുഡിലും മറ്റ് ഭാഷകളിലുമുള്ള നടിമാരെയെല്ലാം പിന്നിലാക്കി കൊണ്ടാണ് ഭീമമായ തുക നടി നേടിയെടുക്കുന്നത്.
ഐറ്റം സോങ്ങുകളില്‍ അഭിനയിച്ച് പ്രശസ്തരായ നിരവധി നായികമാരുണ്ട്. അവരില്‍ ഒരാളാണ് മലൈക അറോറ. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഓരോ പാട്ടിനും മലൈക വാങ്ങിയിരുന്നത്. ബോൡവുഡ് സുന്ദരി കരീന കപൂറും ഐറ്റം ഡാന്‍സില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം ഒന്നരക്കോടി രൂപയാണ് കരീന ഇതിനായി വാങ്ങിയത്.
തമന്ന ഭാട്ടിയ ഒരു ഗാനത്തിന് 1 കോടി വാങ്ങാറുണ്ട്. സ്പെഷ്യല്‍ സോങ്ങില്‍ അഭിനയിക്കാന്‍ കത്രീന കൈഫ് വാങ്ങിയത് 2 കോടിയാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. ഒരു പാട്ടിന് 2-3 കോടി രൂപയാണ് സണ്ണിയ്ക്ക് ലഭിക്കാറുള്ളത്. ഇവരെയെല്ലാവരെയും തോല്‍പ്പിച്ച് കൊണ്ടാണ് സാമന്ത അല്ലു അര്‍ജുന്റെ 'പുഷ്പ' ചിത്രത്തിലൂടെ അഞ്ച് കോടി സ്വന്തമാക്കുന്നത്.


Click it and Unblock the Notifications